'പിഎഫ് നിക്ഷേപം പെരുകി 11 കോടിയായി';ദമ്പതികളുടെ 4.35 കോടി രൂപ തട്ടിയെടുത്തു; തട്ടിപ്പ് ഇങ്ങനെ 

ഇപിഎഫ്ഒ ഉദ്യോഗസ്ഥന്‍ എന്ന വ്യാജേന വയോധികന്റെ 4.35 കോടി രൂപ തട്ടിയെടുത്തതായി പരാതി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on: 
1 min read

മുംബൈ: ഇപിഎഫ്ഒ ഉദ്യോഗസ്ഥന്‍ എന്ന വ്യാജേന വയോധികന്റെ 4.35 കോടി രൂപ തട്ടിയെടുത്തതായി പരാതി. സ്വകാര്യ കമ്പനിയില്‍ നിന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിരമിച്ച ഉദ്യോഗസ്ഥനെയാണ് കബളിപ്പിച്ചത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇപിഎഫ്ഒയില്‍ നിക്ഷേപിച്ച നാലുലക്ഷം രൂപയുടെ നിക്ഷേപ കാലാവധി പൂര്‍ത്തിയായതായും പലിശ സഹിതം തുക 11 കോടിയായി വര്‍ധിച്ചതായും പറഞ്ഞ് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. 

മുംബൈ നേവി നഗറിലെ 71 കാരിയായ അബാന്‍ ഫിറോസ് ആണ് പരാതി നല്‍കിയത്. 71കാരിയുടെ ഭര്‍ത്താവ് ഫിറോസ് എന്‍ജിനീയറിങ് സര്‍വീസ് പ്രൊവൈഡര്‍ കമ്പനിയില്‍ സീനിയര്‍ എക്‌സിക്യൂട്ടീവ് ആയാണ് ജോലിയില്‍ നിന്ന് വിരമിച്ചത്. മെയ് മാസത്തിലാണ് തട്ടിപ്പിന്റെ തുടക്കമെന്ന് പരാതിയില്‍ പറയുന്നു.

ഇപിഎഫ്ഒ ജീവനക്കാരിയാണ് എന്ന് പറഞ്ഞ് സന്ധ്യ ഭരദ്വാജ് എന്ന സ്ത്രീയാണ് ആദ്യം വിളിച്ചത്. ഭര്‍ത്താവ് പ്രൊവിഡന്റ് ഫണ്ട് തുക പിന്‍വലിച്ചിട്ടില്ല എന്നാണ് അവര്‍ പറഞ്ഞത്. നിക്ഷേപിച്ച നാലുലക്ഷം രൂപ ഇപ്പോള്‍ 11 കോടിയായി വര്‍ധിച്ചതായും പണം പിന്‍വലിക്കാന്‍ സഹപ്രവര്‍ത്തകന്‍ സഹായിക്കുമെന്നും അറിയിച്ചു. പിന്നീട് 11 കോടിയുടെ 30 ശതമാനം തുക നികുതിയായി അടച്ചാല്‍ മാത്രമേ തുക പൂര്‍ണമായി പിന്‍വലിക്കാന്‍ കഴിയുകയുള്ളൂ എന്നും അറിയിച്ചു. ഇതില്‍ വിശ്വസിച്ച് പണം അടച്ചതായും പരാതിയില്‍ പറയുന്നു.

തുടര്‍ന്ന് മറ്റൊരാള്‍ വിളിച്ച് പ്രോസസിംഗ് ഫീസ് അടച്ചിട്ടില്ല എന്ന് അറിയിച്ചു. പ്രോസസിംഗ് ഫീസ് അടച്ചതിന് ശേഷവും കൂടുതല്‍ പണം ആവശ്യപ്പെട്ട് വിളി വന്നതായും പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു.

എന്നാല്‍ ഇത്തവണ പണം നല്‍കാന്‍ തയ്യാറായില്ല. തുടര്‍ന്ന് 11 കോടിയുടെ കാര്യം ആദായനികുതി വകുപ്പിനെയും റിസര്‍വ് ബാങ്കിനെയും അറിയിക്കുമെന്നും അവര്‍ അക്കൗണ്ട് മരവിപ്പിക്കുമെന്നും പറഞ്ഞ് ഭീഷണി തുടങ്ങി.  പലതവണകളായി 4.35 കോടി രൂപയാണ് ദമ്പതികള്‍ കൈമാറിയത്. വാഗ്ദാനം ചെയ്ത 11 കോടി രൂപ ലഭിക്കാതെ വന്നതോടെയാണ് ദമ്പതികള്‍ പൊലീസിനെ സമീപിച്ചത്. 

മെയ് - സെപ്റ്റംബര്‍ കാലയളവിലാണ് പല തവണകളായി പണം കൈമാറിയത്. വിവിധ വകുപ്പുകള്‍ അനുസരിച്ച് കേസ്് എടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

rahul gandhi
cow shelter
Glacial Lake Outburst In Bhutan
Linga prasad, Sandeep Rathore
X

FOLLOW US

ON GOOGLE DISCOVER