മുംബൈ: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച അത്യാധുനിക ഹൊവിറ്റ്‌സര്‍ പീരങ്കിയുടെ പരീക്ഷണം വിജയകരമായി തുടരുന്നു. രാജ്യത്തെ പ്രമുഖ പൊതുമേഖല പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒ വികസിപ്പിച്ചെടുത്ത ഹൊവിറ്റ്‌സര്‍ പീരങ്കിക്ക് 50 കിലോമീറ്റര്‍ അകലെയുള്ള ലക്ഷ്യസ്ഥാനം വരെ കൃത്യമായി തകര്‍ക്കാനുള്ള ശേഷിയുണ്ട്.
മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗറിലാണ് പരീക്ഷണം നടക്കുന്നത്. 2013ലാണ് അത്യാധുനിക ഹൊവിറ്റ്‌സര്‍ പീരങ്കി തദ്ദേശീയമായി വികസിപ്പിക്കുന്നതിനുള്ള ശ്രമം ഇന്ത്യ ആരംഭിച്ചത്. പഴയ പീരങ്കികളുടെ സ്ഥാനത്ത് പുതിയവയെ അണിനിരത്താനാണ് സൈന്യത്തിന്റെ ലക്ഷ്യം. 155എംഎം ചെറുപീരങ്കികള്‍ സൈന്യത്തിന്റെ ഭാഗമാക്കാനാണ് പരീക്ഷണങ്ങള്‍ തുടരുന്നത്.
ഇതിനായി മഹീന്ദ്ര ഡിഫന്‍സ് നേവല്‍ സിസ്റ്റം, ടാറ്റാ പവര്‍ എന്നി സ്വകാര്യ സ്ഥാപനങ്ങളുമായി ഡിആര്‍ഡിഒ സഹകരിക്കുന്നുണ്ട്. ഇതിന് പുറമേ പൊതുമേഖലയിലുള്ള ഓര്‍ഡനന്‍സ് ഫാക്ടറി ബോര്‍ഡുമായി കൈക്കോര്‍ത്തും പീരങ്കി വികസിപ്പിച്ചെടുക്കാനാണ് ഡിആര്‍ഡിഒ ശ്രമിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates