'വാർഡ് കൗൺസിലറുടെ വാക്കുകൾ കൊണ്ട് തകർന്നുപോകാൻ തക്കവധം ദുർബലമല്ല സംസ്ഥാനത്തെ മുഖ്യമന്ത്രി പദവി'; ഡിഎംകെ കൗൺസിലർക്ക് മുൻകൂർ ജാമ്യം അനുവദിച്ച് മദ്രാസ് ഹൈക്കോടതി

Madras High Court
മദ്രാസ് ഹൈക്കോടതി
Edited By:
Updated on: 
1 min read

ചെന്നൈ: മുഖ്യമന്ത്രിയെക്കുറിച്ചുള്ള അപകീർത്തികരമായ പരാമർശങ്ങളുടെ പേരിൽ കേസിൽ പ്രതിയായ ഡി.എം.കെ കൗൺസിലർക്ക് മദ്രാസ് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ഗ്രേറ്റർ ചെന്നൈ കോർപ്പറേഷൻ വാർഡ് 95 കൗൺസിലറും ഡി.എം.കെ വനിതാ വിഭാഗം ഭാരവാഹിയുമായ ഡി. സുധയ്ക്കാണ് ജസ്റ്റിസ് എൻ. രമേഷ് മുൻകൂർ ജാമ്യം അനുവദിച്ചത്. രാഷ്ട്രീയ പ്രസംഗങ്ങളും വിമർശനങ്ങളും എത്രത്തോളം ശത്രുതാപരമായാലും അവ ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 19(1)(a) പ്രകാരം സംരക്ഷിക്കപ്പെട്ടതാണെന്ന് കോടതി നിരീക്ഷിച്ചു.

ഭരണതലത്തിൽ ഉന്നത പദവികൾ വഹിക്കുന്നവർ തങ്ങളെക്കുറിച്ച് വരുന്ന വിമർശനങ്ങളെയും പരിഹാസങ്ങളെയും അത്തരം ആക്ഷേപങ്ങളെയും തുറന്ന മനസ്സോടെ സ്വീകരിക്കാൻ തയ്യാറാകണമെന്ന് കോടതി വ്യക്തമാക്കി. ഒരു വാർഡ് കൗൺസിലറുടെ വാക്കുകൾ കൊണ്ട് തകർന്നുപോകാൻ തക്കവധം ദുർബലമല്ല സംസ്ഥാനത്തെ മുഖ്യമന്ത്രി പദവിയെന്ന് കോടതി ഓർമ്മിപ്പിച്ചു. രാഷ്ട്രീയ വിമർശനങ്ങളോട് പക്വതയോടെയും ഉദാരമായും പെരുമാറേണ്ടത് ഭരണഘടന ആവശ്യപ്പെടുന്ന കാര്യമാണെന്നും ബെഞ്ച് ചൂണ്ടിക്കാണിച്ചു.

കഴിഞ്ഞ ഒക്ടോബർ 7-ന് ചെന്നൈയിൽ നടന്ന ഒരു പാർട്ടി യോഗത്തിനിടയിലാണ് ഡി. സുധ വിവാദ പരാമർശങ്ങൾ നടത്തിയത്. മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ സംസാരിച്ചുവെന്നാരോപിച്ച് ടിവികെ പ്രവർത്തകന്റെ പരാതിയിലാണ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. പ്രസംഗം വൈകാരികാവസ്ഥയിലായിരുന്നെന്നും തെറ്റുപറ്റിയെന്ന് ചൂണ്ടിക്കാട്ടി കോടതിയിൽ മാപ്പപേക്ഷ നൽകാൻ തയ്യാറാണെന്നും പ്രതിഭാഗം കോടതിയെ അറിയിച്ചിരുന്നു.

കേസിന്റെ എഫ്ഐആർ ഇട്ട രീതിയെയും കോടതി വിമർശിച്ചു. ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ താൽപ്പര്യങ്ങൾക്കനുസരിച്ചല്ല, മറിച്ച് നിഷ്പക്ഷമായാണ് പോലീസ് പ്രവർത്തിക്കേണ്ടത്. പോലീസ് സേവനം ഭരണകക്ഷിക്കല്ല, മറിച്ച് മാറിക്കൊണ്ടിരിക്കുന്ന സർക്കാരിനെ അതിജീവിക്കുന്ന ഭരണസംവിധാനത്തിനാണ് ലഭ്യമാക്കേണ്ടതെന്ന് കോടതി ഓർമ്മിപ്പിച്ചു. പ്രതിപക്ഷ നേതാക്കൾക്കെതിരെ പരാതി വരുമ്പോൾ അതിവേഗം പ്രവർത്തിക്കുന്ന പോലീസ്, ഭരണപക്ഷത്തുനിന്നുള്ളവർക്കെതിരെ പരാതി വരുമ്പോൾ അനങ്ങാപ്പാറ നയം സ്വീകരിക്കുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ല. പ്രശസ്തരുടെ കാര്യത്തിൽമാത്രം ഇടപെടലുകൾ നടത്തുന്ന രീതി മാറണമെന്നും സാധാരണക്കാരനും നീതി ഉറപ്പാക്കപ്പെടണമെന്നും കോടതി ഓർമ്മിപ്പിച്ചു.

പ്രസംഗത്തിലെ ഭാഷയോട് യോജിക്കാനാവില്ലെങ്കിലും, പ്രതി കുറ്റസമ്മതം നടത്താൻ തയ്യാറായ സാഹചര്യത്തിലും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ട അടിയന്തര സാഹചര്യമില്ലാത്തതിനാലും കോടതി മുൻകൂർ ജാമ്യം അനുവദിക്കുകയാണുണ്ടായത്. ജാമ്യ വ്യവസ്ഥയായി മുഖ്യമന്ത്രിയെ വിമർശിക്കുന്നതിൽ നിന്ന് വിലക്കിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കാൻ കോടതി തയ്യാറായില്ല. അത്തരത്തിലുള്ള നിബന്ധനകൾ അഭിപ്രായ സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമാകുമെന്ന് ചൂണ്ടിക്കാട്ടിയ കോടതി 25,000 രൂപയുടെ ബോണ്ടിൽ ജാമ്യം അനുവദിക്കുകയും ചെയ്തു.

Summary

In a landmark ruling reinforcing freedom of expression, the Madras High Court granted anticipatory bail to Greater Chennai Corporation DMK Councillor D. Sudha, who faced an FIR for using derogatory language against Tamil Nadu Chief Minister and TVK leader Vijay during a party meeting

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

police
Madras High Court
Maniyur POCSO Case.
Accused sentenced to 3 years imprisonment in minor girl sexual assault case
X

FOLLOW US

ON GOOGLE DISCOVER