'ഇ ഡി സൂപ്പര്‍ പൊലീസല്ല', രൂക്ഷവിമര്‍ശനവുമായി മദ്രാസ് ഹൈക്കോടതി

ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച ഇഡി നടപടിക്കെതിരേ ആര്‍കെഎം പവര്‍ജെന്‍ പ്രൈവറ്റ് ലിമിറ്റഡ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് പരാമര്‍ശം.
Madras High Court has come down heavily on the Enforcement Directorate
Madras High Court has come down heavily on the Enforcement Directorateഫയല്‍
Updated on
1 min read

ചെന്നൈ: സാമ്പത്തിക കുറ്റകൃത്യങ്ങളെ കുറിച്ച് അന്വേഷിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സിയായ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ രൂക്ഷവിമര്‍ശനവുമായി മദ്രാസ് ഹൈക്കോടതി. ഇ ഡി എല്ലാ വിഷയങ്ങളിലും കയറി ഇടപെടരുതെന്നാണ് കോടതിയുടെ പരാമര്‍ശം. മുന്നിലുള്ളത് എല്ലാം അന്വേഷിക്കാന്‍ ഇ ഡി സൂപ്പര്‍ പൊലീസ് അല്ലെന്നായിരുന്നു കോടതിയുടെ പരാമര്‍ശം.

Madras High Court has come down heavily on the Enforcement Directorate
പതിനഞ്ചുകാരിയെ പെട്രോള്‍ ഒഴിച്ചു തീകൊളുത്തി; നില ഗുരുതരം; ഡല്‍ഹി എയിംസിലേക്ക് എയര്‍ ലിഫ്റ്റ് ചെയ്‌തേക്കും

ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച ഇഡി നടപടിക്കെതിരേ ആര്‍കെഎം പവര്‍ജെന്‍ പ്രൈവറ്റ് ലിമിറ്റഡ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസുമാരായ എം എസ് രമേശ്, വി ലക്ഷ്മിനാരായണന്‍ എന്നിവരടങ്ങുന്ന ബെഞ്ചിന്റെ പരാമര്‍ശം. മുന്നിലുള്ള എല്ലാം അന്വേഷിക്കാന്‍ ഇ ഡി സൂപ്പര്‍ പൊലീസല്ല. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമുള്ള ക്രിമിനല്‍ പ്രവര്‍ത്തനം, അതുമായി ബന്ധപ്പെട്ട് സ്വത്ത് സമ്പാദനം തുടങ്ങിയ വിഷയങ്ങള്‍ മാത്രമേ ഇഡിയുടെ അധികാര പരിധിയില്‍ വരികയുള്ളു.'' എന്നാണ് കോടതിയുടെ നിലപാട്.

Madras High Court has come down heavily on the Enforcement Directorate
ബില്ലുകളുടെ സമയപരിധിയിൽ 14 ചോദ്യങ്ങൾ; രാഷ്ട്രപതിയുടെ റഫറൻസ് സുപ്രീം കോടതി ചൊവ്വാഴ്ച പരി​ഗണിക്കും

ഒരോ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് അതിന്റേതായ രീതികളുണ്ട്. ആ വഴിക്ക് നീങ്ങണം. ഏതെങ്കിലും ക്രിമിനല്‍ പ്രവര്‍ത്തനത്തില്‍ ഇഷ്ടാനുസരണം ഇടപെടാന്‍ ഇ ഡി അലഞ്ഞുതിരിയുന്ന ആയുധമോ ഡ്രോണോ അല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഇ ഡി മരവിപ്പിച്ച ആര്‍കെഎം പവര്‍ജെന്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ 901 കോടി രൂപയുടെ സ്ഥിര നിക്ഷേപം വിട്ടുകൊടുക്കാനും കോടതി ഉത്തവിട്ടു.

ഛത്തീസ്ഗഢിലെ താപവൈദ്യുത നിലയവുമായി ബന്ധപ്പെട്ട് 2006 ലെ കല്‍ക്കരി ഇടപാടാണ് കേസുകളുടെ തുടക്കം. ഇതുമായി ബന്ധപ്പെട്ട് സിബിഐ 2014-ല്‍ രജിസ്റ്റര്‍ ചെയ്ത എഫ്ഐആറിന്റെ അടിസ്ഥാനത്തില്‍ പിഎംഎല്‍എ നിയമം അനുസരിച്ച് ഇ ഡിയും കേസെടുക്കുകയായിരുന്നു.

Summary

Madras High Court has come down heavily on the Enforcement Directorate (ED), saying the agency is neither a “super cop” to investigate anything and everything that catches its eyes nor a “drone” to attack at will on any “criminal activity”.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com