ദൈവത്തിന്റെ ഭാഗമായി ആത്മീയ ഗുരുക്കന്‍മാരെ അംഗീകരിക്കാത്തവര്‍ വിഡ്ഢികളും മര്യാദയില്ലാത്തവരും: മദ്രാസ് ഹൈക്കോടതി ജഡ്ജി

തമിഴ്‌നാട്ടിലെ തിരുപ്പറംകുണ്ഡ്രത്തിലെ ചരിത്രപ്രസിദ്ധമായ ദര്‍ഗയ്ക്ക് സമീപമുള്ള കല്‍സ്തംഭത്തില്‍ കാര്‍ത്തിക ദീപം തെളിയിക്കുന്നതിന് അനുമതി നല്‍കിയതിലൂടെ അടുത്തിടെയും ജസ്റ്റിസ് ജി ആര്‍ സ്വാമിനാഥന്‍ വിവാദത്തിലകപ്പെട്ടിരുന്നു
Madras High Court Judge's Strong Stance on Spiritual Gurus Sparks Deba
Madras High Court Judge's Strong Stance on Spiritual Gurus Sparks DebaX
Updated on
1 min read

ചെന്നൈ: ദൈവത്തിന്റെ ഭാഗമായി ആത്മീയ ഗുരുക്കന്മാരെ അംഗീകരിക്കാത്തവരെ വിഡ്ഢികളെന്നും മര്യാദയില്ലാത്തവരെന്നും ക്രൂരന്മാരെന്നും വിശേഷിപ്പിച്ച് മദ്രാസ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ജി ആര്‍ സ്വാമിനാഥന്‍. തമിഴ്‌നാട്ടില്‍ ചിലര്‍ സ്വയം യുക്തിവാദികള്‍ എന്ന് വിളിക്കുന്നു. ഗുരുവിനെ ദൈവത്തിന്റെ രൂപമായി കാണുന്ന ഞങ്ങളെ വിഡ്ഢികളെന്നും മര്യാദയില്ലാത്തവരെന്നും ക്രൂരന്മാരെന്നും അവര്‍ വിളിക്കുന്നു. അങ്ങനെ പറയുന്നവരാണ് വിഡ്ഢികള്‍, മര്യാദയില്ലാത്തവര്‍, ക്രൂരന്മാര്‍ എന്നാണ് തന്റെ അഭിപ്രായമെന്ന് ജസ്റ്റിസ് ജി ആര്‍ സ്വാമിനാഥന്‍ പറഞ്ഞു. തമിഴ്‌നാട്ടിലെ ആത്മീയ സംഘടനയുടെ പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Madras High Court Judge's Strong Stance on Spiritual Gurus Sparks Deba
മായം കലര്‍ന്ന പാല്‍ കുടിച്ച് നാല് മരണം; 10 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് ആന്ധ്രാസര്‍ക്കാര്‍

തമിഴ്‌നാട്ടിലെ തിരുപ്പറംകുണ്ഡ്രത്തിലെ ചരിത്രപ്രസിദ്ധമായ ദര്‍ഗയ്ക്ക് സമീപമുള്ള കല്‍സ്തംഭത്തില്‍ കാര്‍ത്തിക ദീപം തെളിയിക്കുന്നതിന് അനുമതി നല്‍കിയതിലൂടെ അടുത്തിടെയും ജസ്റ്റിസ് ജി ആര്‍ സ്വാമിനാഥന്‍ വിവാദത്തിലകപ്പെട്ടിരുന്നു. തമിഴ്‌നാട് സര്‍ക്കാര്‍ ഈ വിധിക്കെതിരെ രംഗത്തെത്തുകയും പക്ഷപാതം, നിഷ്പക്ഷതയില്ലായ്മ തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ച ജസ്റ്റിസ് ജി ആര്‍ സ്വാമിനാഥന്‍ ഡിഎംകെയുടെ നേതൃത്വത്തില്‍ ഇംപീച്ച്‌മെന്റ് നടപടികളും തുടങ്ങിയിരുന്നു.

Madras High Court Judge's Strong Stance on Spiritual Gurus Sparks Deba
'സ്നാനത്തിന്റെ മാത്രം ഉത്സവമല്ല, 250ലേറെ വര്‍ഷങ്ങളായി മുടങ്ങിപ്പോയ പൈതൃകത്തിന്റെ വീണ്ടെടുക്കല്‍'; മന്‍ കി ബാത്തില്‍ കേരള കുംഭമേള പരാമര്‍ശിച്ച് മോദി

'എനിക്ക് ഇനിയും നാല് വര്‍ഷം കൂടി സര്‍വീസുണ്ട്. ഞാന്‍ മുന്നോട്ട് വന്ന് കൂടുതല്‍ ധൈര്യത്തോടെ പ്രവര്‍ത്തിക്കണമെന്ന് എനിക്ക് തോന്നുന്നു', ആത്മീയ സംഘടനയുടെ പരിപാടിക്കിടെ ജസ്റ്റിസ് സ്വാമിനാഥന്‍ പറഞ്ഞു. ധൈര്യവും പിന്തുണയും ഒരു ഗുരുവിന്റെ കൃപയിലൂടെ മാത്രമേ ലഭിക്കൂ എന്നും അദ്ദേഹം പറഞ്ഞു. ഇതിന് മുമ്പും ജസ്റ്റിസ് സ്വാമിനാഥന്‍ നിരവധി വിവാദ പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്. ഇന്ത്യന്‍ ഭരണഘടനയെ 'പകര്‍ത്തിയെഴുതിയ' ഒരു രേഖയായി വിശേഷിപ്പിച്ചതിനും അദ്ദേഹം വിമര്‍ശിക്കപ്പെട്ടിരുന്നു.

Summary

Madras High Court Judge's Strong Stance on Spiritual Gurus Sparks Debate

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com