മറ്റ് സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകാം; തമിഴ്‌നാട്ടിലെ പാറ, മണല്‍ വിലക്ക് നീക്കി മദ്രാസ് ഹൈക്കോടതി

ഇത്തരത്തില്‍ താല്‍ക്കാലിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ജിയോളജി വകുപ്പ് ഡയറക്ടര്‍ക്ക് അധികാരമില്ലെന്നും കോടതി വ്യക്തമാക്കി.
Madras High Court
മദ്രാസ് ഹൈക്കോടതി
Edited By:
Updated on: 
1 min read

ചെന്നൈ: തമിഴ്‌നാട്ടില്‍ നിന്നുള്ള ക്വാറി ഉല്‍പന്നങ്ങള്‍ കേരളമടക്കം അയല്‍സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നത് നിരോധിച്ച് വിജയത് സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ് റദ്ദാക്കി മദ്രാസ് ഹൈക്കോടതി. കഴിഞ്ഞ ജൂലൈയില്‍ ഭേദഗതി വരുത്തിയ 2011ലെ നിയമത്തിലെ '3 എ' ചട്ടം ഭരണഘടനാ വിരുദ്ധമാണെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വിധിച്ചു. ഇത്തരത്തില്‍ താല്‍ക്കാലിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ജിയോളജി വകുപ്പ് ഡയറക്ടര്‍ക്ക് അധികാരമില്ലെന്നും കോടതി വ്യക്തമാക്കി.

പാറക്കല്ല്, മെറ്റല്‍ ജല്ലി, എംസാന്‍ഡ് അടക്കം നിര്‍മാണ സാമഗ്രികളുടെ നീക്കം തടഞ്ഞ ചട്ടം ഭരണഘടനാ വിരുദ്ധമാണെന്ന് ചീഫ് ജസ്റ്റിസ് ബെഞ്ച് ഉത്തരവിട്ടു. 2027 ജനുവരി 25 വരെ നിരോധനം ഏര്‍പ്പെടുത്തിക്കൊണ്ടായിരുന്നു തമിഴ്‌നാട് സര്‍ക്കാര്‍ നേരത്തെ ഉത്തരവിറക്കിയത്. ഈ നിരോധനം കേരളത്തിലെ നിര്‍മാണ മേഖലയെയും ദേശീയപാത നിര്‍മാണത്തെയും സാരമായി ബാധിച്ചിരുന്നു.

നിയന്ത്രണത്തോടെ തിരുനെല്‍വേലി, തെങ്കാശി, കന്യാകുമാരി എന്നിവിടങ്ങളില്‍ നിന്ന് നിര്‍മാണ സാമഗ്രികളുടെ വരവ് കുറഞ്ഞു. ഇതില്‍ ഇളവ് വേണമെന്ന് കേരളം ആവശ്യപ്പെടുകയും വിഷയത്തില്‍ കേരള മുഖ്യമന്ത്രി വിഡി സതീശന്‍ വിജയ്ക്ക് കത്തയക്കുകയും ചെയ്തിരുന്നു. വിഴിഞ്ഞം തുറമുഖം, വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍ എന്നിവയെ ദേശീയപാതയുമായി ബന്ധിപ്പിക്കേണ്ടതിനാല്‍ ദക്ഷിണേന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് ഇവയുടെ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാകേണ്ടതുണ്ടെന്ന് സതീശന്‍ കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ദേശീയപാതാ നിര്‍മാണം അടക്കം കേരളത്തിന്റെ ആവശ്യത്തിനുള്ള 40 ശതമാനം കരിങ്കല്ലും തമിഴ്നാട്ടില്‍ നിന്നാണ് ലഭിച്ചിരുന്നത്. ഇപ്പോള്‍ വന്ന ഉത്തരവ് കേരളത്തിലെ നിര്‍മാണ മേഖലയ്ക്ക് വന്‍ ആശ്വാസമാകും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Saravanam Hari.
Nine shocking murders in Tamil Nadu on Diwali night
Madras High Court
Accused sentenced to 3 years imprisonment in minor girl sexual assault case
X

FOLLOW US

ON GOOGLE DISCOVER