സമ്പാദിക്കാം, നിക്ഷേപമാക്കാം; ക്രിപ്‌റ്റോ കറന്‍സി ആസ്തിയായി കണക്കാക്കാമെന്ന് മദ്രാസ് ഹൈക്കോടതി

ക്രിപ്റ്റോ കറന്‍സി നിക്ഷേപ അക്കൗണ്ട് മരവിപ്പിച്ച നടപടിക്കെതിരേ ചെന്നൈയില്‍നിന്നുള്ള നിക്ഷേപക നല്‍കിയ ഹര്‍ജിയിലാണ് കോടതിവിധി
madras high court
മദ്രാസ് ഹൈക്കോടതിഫയല്‍
Updated on
1 min read

ചെന്നൈ: ക്രിപ്റ്റോ കറന്‍സി ഇന്ത്യന്‍ നിയമം അനുശാസിക്കുന്ന ആസ്തിയായി കണക്കാക്കാമെന്ന് മദ്രാസ് ഹൈക്കോടതി. സ്വന്തമാക്കാനും വിപണനം ചെയ്യാനും നിക്ഷേപിക്കാനും കഴിയുന്ന ആസ്തിയായി ക്രിപ്റ്റോ കറന്‍സിയെ പരിഗണിക്കാം. ക്രിപ്റ്റോ കറന്‍സി ഇടപാടു നടത്തുന്ന സ്ഥാപനങ്ങള്‍ സാധാരണ സാമ്പത്തിക ഇടപാടുകള്‍ക്ക് ബാധകമായ എല്ലാ മാര്‍ഗനിര്‍ദേശങ്ങളും പിന്തുടരണമെന്നും ജസ്റ്റിസ് ആനന്ദ് വെങ്കടേഷിന്റെ ബെഞ്ച് വ്യക്തമാക്കി. ക്രിപ്റ്റോ കറന്‍സി നിക്ഷേപ അക്കൗണ്ട് മരവിപ്പിച്ച നടപടിക്കെതിരേ ചെന്നൈയില്‍നിന്നുള്ള നിക്ഷേപക നല്‍കിയ ഹര്‍ജിയിലാണ് കോടതിവിധി. ഹര്‍ജിക്കാരിയുടെ നിക്ഷേപത്തിന് ഇടക്കാലസംരക്ഷണം നല്‍കാന്‍ കോടതി ഉത്തരവിട്ടു.

madras high court
ഒരേപോലെ വസ്ത്രം ധരിച്ചെത്തി, ഉറ്റ സുഹൃത്തുക്കളെ ഒരു വേദിയില്‍ വച്ച്‌ വിവാഹം ചെയ്ത് യുവാവ്; വിഡിയോ വൈറല്‍

ക്രിപ്‌റ്റോ കറന്‍സി സ്ഥാവര വസ്തുവോ കറന്‍സിയോ അല്ല, പക്ഷേ, ഇന്ത്യന്‍ നിയമത്തിനു കീഴില്‍ വരുന്ന ആസ്തിയാണെന്നതില്‍ സംശയം ആവശ്യമില്ല. ആസ്തിയായി കണക്കാകാന്‍ കഴിയുന്ന എല്ലാ സവിശേഷതകളും ക്രിപ്‌റ്റോ കറന്‍സിക്കുണ്ട്. അതിനാല്‍ സമ്പാദിക്കാം, നിക്ഷേപമായി സൂക്ഷിക്കാം, വിപണനം ചെയ്യുകയുമാവാം എന്നുമാണ് കോടതിയുടെ നിലപാട്.

ക്രിപ്റ്റോ കറന്‍സി വ്യക്തമായി നിര്‍വചിക്കപ്പെട്ടിട്ടുള്ള സാങ്കേതിക സംവിധാനമാണ്. അവ കൈമാറ്റം ചെയ്യാവുന്നതും നിശ്ചിത വ്യക്തികള്‍ക്കുമാത്രം നിയന്ത്രണം കൈയാളാന്‍ സാധിക്കുകയും ചെയ്യും. ക്രിപ്റ്റോ കറന്‍സിയെ ആസ്തിയായി വിശേഷിപ്പിക്കാന്‍ ഈ സവിശേഷതകള്‍ ധാരാളമാണ്. ഊഹാധിഷ്ഠിത ഇടപാടായല്ല, ഡിജിറ്റല്‍ ആസ്തിയായാണ് ഇന്ത്യന്‍ നിയമം ക്രിപ്റ്റോ കറന്‍സിയെ കാണുന്നത്. ആദായനികുതി നിയമത്തിന്റെ 2(47എ) വകുപ്പിനു കീഴിലാണത് വരുന്നതെന്നും കോടതി വിലയിരുത്തി.

madras high court
സ്‌കൂള്‍ കായിക മേളയില്‍ പ്രായത്തട്ടിപ്പ്, രേഖകള്‍ തിരുത്തി മറുനാടന്‍ താരങ്ങളെ മത്സരിപ്പിക്കുന്നു; പുല്ലൂരാംപാറയ്ക്കായി മത്സരിച്ച വിദ്യാര്‍ഥിനിക്ക് 21 വയസ്

സെന്‍മായി ലാബ്സിന്റെ വസീര്‍എക്സ് എന്ന ക്രിപ്റ്റോ എക്‌സ്ചേഞ്ചിന് നേരെ 2024-ല്‍ നടന്ന സൈബര്‍ ആക്രമണത്തില്‍ ഇആര്‍സി20 കറന്‍സി ശേഖരം മോഷ്ടിക്കപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് വസീര്‍എക്സിന്റെ എല്ലാ നിക്ഷേപ അക്കൗണ്ടുകളും മരവിപ്പിച്ചു. ഇതിനെ ചോദ്യം ചെയ്തായിരുന്നു ചൈന്നൈ സ്വദേശിവിയുടെ ഹര്‍ജി. 1.98 ലക്ഷം രൂപ നല്‍കി അവര്‍ 3532 എക്സ്ആര്‍പി ക്രിപ്റ്റോ കറന്‍സിയാണ് ഇവര്‍ സൂക്ഷിച്ചിരുന്നത്.

Summary

The Madras High Court held that cryptocurrency qualifies as property under Indian law, capable of ownership and being held in trust.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com