പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ബ്രേക്ക് ഫാസ്റ്റില്‍ ഉപ്പു കൂടി, ഭാര്യയെ കഴുത്തു ഞെരിച്ചു കൊന്നു

പ്രാതല്‍ ആയി നല്‍കിയ ഖിച്ചടിയില്‍ ഉപ്പു കൂടിയെന്നു പറഞ്ഞ് ഭര്‍ത്താവ് നാല്‍പ്പതുകാരിയായ ഭാര്യയെ കഴുത്തു ഞെരിച്ചു കൊന്നു
Published on

താനെ: പ്രാതല്‍ ആയി നല്‍കിയ ഖിച്ചടിയില്‍ ഉപ്പു കൂടിയെന്നു പറഞ്ഞ് ഭര്‍ത്താവ് നാല്‍പ്പതുകാരിയായ ഭാര്യയെ കഴുത്തു ഞെരിച്ചു കൊന്നു. മഹാരാഷ്ട്രയിലെ ഭയേന്ദറിലാണ് സംഭവം. ഭര്‍ത്താവ് നീഷ് സിങ്ങിനെ (46) പൊലീസ് അറസ്റ്റ് ചെയ്തു.

വെള്ളിയാഴ്ച രാവിലെയാണ് സംഭവമെന്ന് മീരാ ഭയേന്ദര്‍ പൊലീസ് അറിയിച്ചു. ഭയേന്ദര്‍ ഈസ്റ്റിലെ ഫത് റോഡിലാണ് കൊലപാതകം നടന്നത്. 

ഖച്ചടിയില്‍ ഉപ്പു കൂടിയെന്നു പറഞ്ഞ് ഇയാള്‍ ഭാര്യയെ വഴക്കുപറഞ്ഞു. എന്നിട്ടും രോഷം അടങ്ങാതെ ഭക്ഷണം കഴിച്ചതിനു ശേഷം ഷാള്‍ കൊണ്ടു കഴുത്തു മുറുക്കി ഭാര്യയെ കൊലപ്പെടുത്തുകയായിരുന്നു.

പ്രദേശവാസികള്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്നാണ് പൊലീസ് എത്തിയത്. നീലേഷ് സിങ്ങിനെ ഉടന്‍ തന്നെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com