പ്രസിഡന്റ് ദ്രൗപദി മുര്‍മു നാളെ കുംഭമേളയില്‍

എട്ട് മണിക്കൂറോളം മഹാകുംഭമേളയില്‍ തങ്ങുമെന്നാണ് രാഷ്ട്രപതിയുടെ ഓഫീസ് അറിയിച്ചിരിക്കുന്നത്.
ദ്രൗപദി മുര്‍മു
ദ്രൗപദി മുര്‍മു
Updated on
1 min read

ന്യൂഡല്‍ഹി: പ്രസിഡന്റ് ദ്രൗപദി മുര്‍മു നാളെ പ്രയാഗ്‌രാജിലെ മഹാകുംഭമേളയിലെ ത്രിവേണി സംഗമത്തില്‍ പുണ്യസ്‌നാനം നടത്തും. പുണ്യസ്‌നാനത്തിന് ശേഷം അക്ഷയവത്, ഹനുമാന്‍ മന്ദിര്‍ എന്നിവിടങ്ങളില്‍ പൂജയും ദര്‍ശനവും നടത്തും.

എട്ട് മണിക്കൂറോളം മഹാകുംഭമേളയില്‍ തങ്ങുമെന്നാണ് രാഷ്ട്രപതിയുടെ ഓഫീസ് അറിയിച്ചിരിക്കുന്നത്. പൗഷ് പൗര്‍ണമിയായ ജനുവരി 13നാണ് കുംഭമേള ആരംഭിച്ചത്. ഫെബ്രുവരി 26ന് മഹാശിവരാത്രിയിലാണ് കുംഭമേള അവസാനിക്കുക. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും രാഷ്ട്രപതിക്കൊപ്പമുണ്ടാകും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com