നായ കുരച്ചു; യുവതിയുടെ വളര്‍ത്തുനായയെ അടിച്ചു കൊന്നു; കേസ്

വീട്ടുകാരിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on: 
1 min read


മുംബൈ: തന്നെ നോക്കി കുരച്ചതിനെ തുടര്‍ന്ന് യുവതിയുടെ വളര്‍ത്തുനായയെ  കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍ക്കെതിരെ കേസ് എടുത്തതായി പൊലീസ്. മഹാരാഷ്ട്രയിലെ ഔറംഗബാദിലാണ് സംഭവം.

ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം നരാലിബാഗ് പ്രദേശത്ത് താമസിക്കുന്ന യുവതിയുടെ വീട്ടില്‍ രണ്ട് സ്ത്രീകളും പുരുഷന്‍മാരും എത്തിയത്. ഈ സമയത്ത് വളര്‍ത്തുനായ ഇവരെ നോക്കി കുരച്ചു. തുടര്‍ന്ന് സമീപത്തിരുന്ന പാര എടുത്ത് പുരുഷന്‍മാരില്‍ ഒരാള്‍ നായയുടെ തലയ്ക്ക് അടിക്കുകയായിരുന്നു. അടിയേറ്റ നായ തല്‍ക്ഷണം മരിക്കുകയും ചെയ്തു.

സംഭവത്തിന് പിന്നാലെ ഇവര്‍ വീട്ടുകാരോട് വഴക്കിടുകയും ചെയ്തു. തുടര്‍ന്ന് വീട്ടുകാരി വളര്‍ത്തുനായയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയല്‍ നിയമപ്രകാരവും, വീ്ട്ടില്‍ അതിക്രമിച്ച് കയറിയതുള്‍പ്പടെ വിവിധ വകുപ്പുകള്‍ പ്രകാരം പ്രതികള്‍ക്കെതിരെ കേസ് എടുത്തതായി പൊലീസ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

X

FOLLOW US

ON GOOGLE DISCOVER