'ഒരു പണിയുമില്ല, ​ഗെയിം കളിക്കാൻ സമയമുണ്ട്'- നിയമസഭയിലിരുന്ന് കൃഷി മന്ത്രിയുടെ 'ജം​ഗ്ലി റമ്മി' കളി! വിവാദം (വിഡിയോ)

സംസ്ഥാനത്ത് നീറുന്ന കാർഷിക പ്രശ്നങ്ങൾ നടക്കുമ്പോൾ ഒരു തീരുമാനവും എടുക്കുന്നില്ലെന്നു പ്രതിപക്ഷം
Minister Caught Playing Rummy,  Manikrao Kokate
നിയമസഭയിലിരുന്ന് ​ഗെയിം കളിക്കുന്ന മന്ത്രി, മണിക്റാവു കൊക്കാട്ടെ (Maharashtra Minister)x
Updated on
1 min read

മുംബൈ: മഹാരാഷ്ട്ര നിയമസഭയിൽ മൊബൈലിൽ റമ്മി കളിച്ച് കൃഷി മന്ത്രി മണിക്റാവു കൊക്കാട്ടെ. സംഭവത്തിന്റെ വിഡിയോ പുറത്തായതിനു പിന്നാലെ പ്രതിപക്ഷ പാർട്ടികൾ പരിഹാസവും പ്രതിഷേധവുമായി രം​ഗത്തെത്തി. എൻസിപി എംഎൽഎ രോഹിത് പവാറാണ് വിഡിയോ പുറത്തുവിട്ടത്.

മറ്റ് ജോലിയൊന്നും ഇല്ലാത്തതിനാലാണ് മന്ത്രിക്ക് ​ഗെയിം കളിക്കാൻ സമയം കിട്ടുന്നതെന്നു രോഹിത് പവാർ പരിഹസിച്ചു. ബിജെപിയുമായി സംസാരിക്കാതെ ഒരു തീരുമാനവും എടുക്കാൻ കഴിയാത്ത സാഹചര്യമാണ് മന്ത്രിക്കുള്ളതെന്നും രോഹിത് ആരോപിച്ചു. മഹാരാഷ്ട്രയിൽ ബിജെപി, അജിത് പവാർ എൻസിപി, ഏക്നാഥ് ഷിൻഡെ ശിവസേന ചേർന്നുള്ള മഹായുതി സഖ്യമാണ് ഭരിക്കുന്നത്.

Minister Caught Playing Rummy,  Manikrao Kokate
നിപ: പാലക്കാട്ടെ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു, കൂട്ടം കൂടാന്‍ പാടില്ല, പൊതുയിടങ്ങളില്‍ മാസ്‌ക് നിര്‍ബന്ധം

സംസ്ഥാനത്ത് നിരവധി കാർഷിക പ്രശ്നങ്ങളുണ്ട്. ദിവസേന 8 കർഷകരാണ് സംസ്ഥാനത്ത് ആത്മഹത്യ ചെയ്യുന്നത്. ഒരു പ്രശ്നങ്ങളിലും മന്ത്രി തീരുമാനമെടുക്കുന്നില്ല. മന്ത്രിക്ക് ഒരു ജോലിയുമില്ല. റമ്മി കളിക്കാൻ മാത്രമേ മന്ത്രിക്കു സമയമുള്ളു എന്നും രോഹിത് പവാർ ആരോപിച്ചു.

എന്നാൽ താൻ റമ്മി കളിച്ചിട്ടില്ലെന്നും സർക്കാരിനെ താഴ്ത്തിക്കെട്ടാൻ പ്രതിപക്ഷം ശ്രമിക്കുകയാണെന്നും കൊക്കാട്ടെ പ്രതികരിച്ചു. റമ്മി ​ഗെയിമല്ല മൊബൈലിലുള്ളതെന്നും കാർഡ് ​ഗെയിം തന്നെയായ സോളിറ്റെയറാണ് മൊബൈലിലുള്ളതെന്നും ഏതെങ്കിലും സഹപ്രവർത്തകർ ഡൗൺലോഡ് ചെയ്തതാകാമെന്നും മന്ത്രി വ്യക്തമാക്കി.

Minister Caught Playing Rummy,  Manikrao Kokate
സിപിഐ ചരിത്രത്തിലെ ആദ്യ വനിതാ ജില്ലാ സെക്രട്ടറി; പാലക്കാട് സുമലത നയിക്കും
Summary

Maharashtra Minister: MLA Rohit Pawar on Sunday shared a video on X, claiming that Maharashtra Minister Manikrao Kokate was playing a rummy game on his mobile phone during the state assembly session. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com