ആന്ധ്രയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം പ്ലാന്റിൽ വൻ പൊട്ടിത്തെറി; തിപിടിത്തം

പ്ലാന്റ്-3ല്‍ സ്‌ഫോടനം നടന്നതായി ഡിവിഷണല്‍ പോലീസ് കമ്മീഷണര്‍ ഐശ്വര്യ റോസ്തഗി പറഞ്ഞു
ആന്ധ്രയിലെ ഹിന്ദുസ്ഥാന്‍ പെട്രോളിയം പ്ലാന്റിലുണ്ടായ തീപിടിത്തം
ആന്ധ്രയിലെ ഹിന്ദുസ്ഥാന്‍ പെട്രോളിയം പ്ലാന്റിലുണ്ടായ തീപിടിത്തം
Updated on
1 min read

വിശാഖപട്ടണം: ആന്ധ്രാപ്രദേശിലെ പെട്രോളിയം പ്ലാന്റില്‍ വൻ പൊട്ടിത്തെറി. വിശാഖപട്ടണത്തെ ഹിന്ദുസ്ഥാന്‍ പെട്രോളിയം പ്ലാന്റിലെ മൂന്നാം നിലയിലാണ് തീപിടിത്തമുണ്ടായതിനെ തുടർന്ന് പൊട്ടിത്തെറിച്ചത്. ആളപായമില്ലെന്നാണ് സൂചന. പ്ലാന്റില്‍നിന്ന് കനത്ത പുക ഉയരുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

പ്ലാന്റ്-3ല്‍ സ്‌ഫോടനം നടന്നതായി ഡിവിഷണല്‍ പോലീസ് കമ്മീഷണര്‍ ഐശ്വര്യ റോസ്തഗി പറഞ്ഞു. അഞ്ച് അഗ്നിശമന സേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണയ്ക്കാന്‍ ശ്രമിക്കുകയാണ്. അഗ്നിബാധയുടെ കാരണം വ്യക്തമല്ലെന്നും അവര്‍ വാര്‍ത്താ ഏജന്‍സിയോട് വ്യക്തമാക്കി.

<

p> 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com