ഛത്തീസ്​ഗഢിൽ ലോറിയും ട്രക്കും കൂട്ടിയിടിച്ചു; 13 പേർക്ക് ദാരുണാന്ത്യം

നിരവധി പേർക്ക് ​ഗുരുതര പരിക്ക്
Major Road Accident In Chhattisgarh- 13 Dead, Several Injured
പ്രതീകാത്മകം
Updated on
1 min read

റായ്പുർ: ഛത്തീസ്​ഗഢിലെ റായ്പുർ - ബലോദബസാർ ഹൈവേയിൽ ട്രയിൽ ലോറിയും ട്രക്കും കൂട്ടിയിടിച്ച് 13 പേർക്ക് ദാരുണാന്ത്യം. നിരവധി പേർക്ക് ​​ഗുരുതരമായി പരിക്കേറ്റു. സര​ഗാവിനടുത്താണ് അപകടം. മതപരമായ ചടങ്ങിൽ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്ന സംഘമാണ് അപകടത്തിൽപ്പെട്ടതെന്നു പൊലീസ് പറഞ്ഞു. പരിക്കേറ്റവരെ റായ്പുർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ചാടൗഡ് ​ഗ്രാമത്തിൽ നിന്നുള്ളവരാണ് അപകടത്തിൽ പെട്ടത്. ബനാ ബനാറസിയിൽ നിന്നു മടങ്ങുമ്പോഴാണ് ട്രക്കിൽ ലോറിയിടിച്ചത്.

അപകടത്തിന്റെ കൃത്യമായ കാരണം സ്ഥിരീകരിച്ചിട്ടില്ല. പ്രാഥമിക റിപ്പോർട്ടനുസരിച്ച് ട്രക്കിന്റെ അമിത ഭാരവും അപകട സമയത്ത് ഡ്രൈവർക്ക് കാഴ്ച തെളിയാത്തതുമാണ് കാരണമെന്നാണ് നി​ഗമനം.

അപകടത്തിനു പിന്നാലെ രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി. സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയതായി പൊലീസ് വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com