വനിതാ ഡോക്ടര്‍മാര്‍ വസ്ത്രം മാറുന്നത് രഹസ്യ ക്യാമറയില്‍ പകര്‍ത്തി; 31കാരന്‍ അറസ്റ്റില്‍

 ബംഗളൂരു ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ വസ്ത്രം മാറുന്ന ദൃശ്യങ്ങള്‍ രഹസ്യമായി പകര്‍ത്തിയ പുരുഷ നഴ്‌സ് അറസ്റ്റില്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

ബംഗളൂരു: ബംഗളൂരു ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ വസ്ത്രം മാറുന്ന ദൃശ്യങ്ങള്‍ രഹസ്യമായി പകര്‍ത്തിയ പുരുഷ നഴ്‌സ് അറസ്റ്റില്‍. 31കാരനായ മരുതേശനാണ് അറസ്റ്റിലായത്. സഞ്ജയ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രോമ ആന്റ് ഓര്‍ത്തോപീഡിക്‌സ് ഡയറക്ടര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

റെക്കോര്‍ഡിംഗ് മോഡിലുള്ള മൊബൈല്‍ ഫോണ്‍,വെള്ളിയാഴ്ച രാവിലെ വസ്ത്രം മാറുന്ന മുറിയിലെത്തിയ വനിതാ ഡോക്ടറുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു.ഇത് ഒളിപ്പിച്ച് വച്ച നിലയില്‍ ആയിരുന്നു. താന്‍ ഓപ്പറേഷന്‍ തിയേറ്ററിലേക്ക് പോകുന്നതിന് മുന്‍പ് വസ്ത്രം മാറാനാണ് ഡോക്ടര്‍ മുറിയില്‍ എത്തിയത്. താന്‍ വസ്ത്രം മാറുന്നത് ക്യാമറ റെക്കോര്‍ഡ് ചെയ്തതായി ഡോക്ടര്‍ കണ്ടെത്തി. തുടര്‍ന്ന് ഡോക്ടര്‍ അധികൃതരോട് വിവരം അറിയിക്കുകയായിരുന്നു. 

കരാര്‍ അടിസ്ഥാനത്തില്‍ ആശുപത്രിയില്‍ ജോലി ചെയ്യുന്ന ജീവനക്കാരന്റേതാണ് മൊബൈല്‍ എന്ന് പിന്നീട് വ്യക്തമായി. ഇത് ഡയറക്ടറെ അറിയിക്കുകയും അദ്ദേഹം പരാതി നല്‍കുകയുമായിരുന്നു. 

മരുതേശനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ കേസെടുത്തു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറച്ച് മാസങ്ങളായി വസ്ത്രം മാറുന്ന ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്തതായി കണ്ടെത്തി.എന്നാല്‍ ഈ ദൃശ്യങ്ങള്‍ കൈമാറുകയോ സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്യുകയോ ചെയ്തിട്ടില്ല. മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com