'കൊറോണ തൊടാന്‍ ഭയപ്പെടും', ദേഹം മുഴുവന്‍ സാനിറ്റൈസര്‍ തേയ്ക്കുന്ന വയോധികന്‍; വൈറല്‍ വീഡിയോ 

രൂപിന്‍ ശര്‍മ്മ ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്
സാനിറ്റൈസര്‍ ദേഹം മുഴുവന്‍ തേയ്ക്കുന്ന വയോധികന്‍
സാനിറ്റൈസര്‍ ദേഹം മുഴുവന്‍ തേയ്ക്കുന്ന വയോധികന്‍
Updated on
1 min read

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്ഥിരമായി പറയുന്ന കാര്യമാണ് കൈകള്‍ ശുചിയാക്കുക എന്നത്. മാസ്‌ക് ധരിക്കുന്നതും കൈകള്‍ സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് ശുചിയാക്കുന്നതും സ്ഥിരം കാഴ്ചയാണ്. ഇപ്പോള്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി നല്‍കിയ സാനിറ്റൈസര്‍ ശരീരം മുഴുവന്‍ തേയ്ക്കുന്ന ഒരു വയോധികന്റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്.

രൂപിന്‍ ശര്‍മ്മ ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്. എവിടെ നിന്നുള്ള ദൃശ്യങ്ങള്‍ ആണ് എന്നത് വ്യക്തമല്ല. ആളുകള്‍ കസേരയില്‍ ഇരിക്കുന്നത് കാണാം. ഈസമയത്ത് ഒരാള്‍ വന്ന് സാനിറ്റൈസര്‍ നല്‍കുന്നു. വയോധികന്‍ ഇത് ശരീരത്തില്‍ മുഴുവന്‍ തേയ്ക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. 

'ഇദ്ദേഹത്തെ കൊറോണ വൈറസ് തൊടാന്‍ വരെ ഭയപ്പെടും. എന്നാല്‍ മാസ്‌ക് താഴ്ത്തരുത്'- മുന്നറിയിപ്പ് എന്ന നിലയില്‍ രൂപിന്‍ ശര്‍മ്മ കുറിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com