ഭാര്യയുടെ 'തടി കുറയ്ക്കല്‍ ചികിത്സ' ഫലിച്ചില്ല; യുവഡോക്ടര്‍ക്ക് ക്രൂരമര്‍ദ്ദനം; അധ്യാപകന്‍ ഒളിവില്‍

ഭാര്യയുടെ തടി കുറയ്ക്കാന്‍ യുവ ഡോക്ടറുടെ ചികിത്സ ഫലിക്കാത്തതിനെ തുടര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ച് അധ്യാപകന്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

സൂറത്ത്: ഭാര്യയ്ക്ക് ചികിത്സ ഫലിക്കാത്തതിനെ തുടര്‍ന്ന്  യുവഡോക്ടര്‍ക്ക് നേരെ സ്‌കൂള്‍ അധ്യാപകന്റെ ക്രൂരമര്‍ദ്ദനം. ഗുജറാത്തിലെ സൂറത്ത് ജില്ലയിലാണ് സംഭവം.

സ്‌കൂള്‍ അധ്യാപകനായ മനോജ് ദുധഗരയാണ് ഡോ അജയ് മറോഡിയയെ മര്‍ദ്ദിച്ചത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി മനോജിന്റെ ഭാര്യ ഡോക്ടറുടെ ആശുപത്രിയില്‍ ചികിത്സ തേടയിയെത്തിയിരുന്നു. തടി കുറയ്ക്കല്‍ ചികിത്സയ്ക്കാണ് ഡോക്ടറെ സമീപിച്ചത്. എന്നാല്‍ പണം പോയതല്ലാതെ ഭാര്യയുടെ തടി ഒട്ടും കുറഞ്ഞില്ല. ഇതേ തുടര്‍ന്ന് പണം തിരികെ വേണമെന്നാവശ്യപ്പെട്ടാണ് അധ്യാപകന്‍ ഡോക്ടറുടെ അടുത്ത് എത്തിയത്.

പണം തിരികെ നല്‍കില്ലെന്ന് ഡോക്ടര്‍ നിലപാട് അറിയിച്ചതോടെ വാക്ക് തര്‍ക്കമായി. തുടര്‍ന്ന് കൈയില്‍ കരുതിയ ഇരുമ്പ് ബ്ലേഡ് ഉപയോഗിച്ച് ഡോക്ടറെ മര്‍ദ്ദിക്കുകയായിരുന്നു. ഡോക്ടറുടെ കൈവശമുളള 1500 രൂപ അധ്യാപകന്‍ തട്ടിയെടുക്കുയും ചെയ്തു. ഉടന്‍ തന്നെ ആംബുലന്‍സ് വിളിച്ച് ഡോക്ടര്‍ സമീപത്തെ ആശുപത്രിയില്‍ പ്രവേശിച്ചു. തൊണ്ടയ്ക്ക് സാരമായി പരിക്കേറ്റതായി ഡോക്ടര്‍മാര്‍ പറഞ്ഞു. ഡോക്ടറുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. എന്നാല്‍ സംഭവത്തിന് ശേഷം അധ്യാപകന്‍ ഒളിവിലാണ്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com