കശ്മീരി പണ്ഡിറ്റിനെ ഭീകരര്‍ വെടിവച്ചുകൊന്നു

രാവിലെ പ്രദേശത്തുള്ള ചന്തയിലേക്ക് പോകുന്നതിനിടെ ഭീകരര്‍ വെടിവയ്ക്കുകയായിരുന്നു.
ഭീകരരുടെ വെടിവയ്പില്‍ കൊല്ലപ്പെട്ട സഞ്ജയ് ശര്‍മയെ ആശുപത്രിയിലെത്തിച്ചപ്പോള്‍
ഭീകരരുടെ വെടിവയ്പില്‍ കൊല്ലപ്പെട്ട സഞ്ജയ് ശര്‍മയെ ആശുപത്രിയിലെത്തിച്ചപ്പോള്‍
Updated on: 
1 min read

ശ്രീനഗര്‍: പുല്‍വാമയില്‍ കശ്മീരി പണ്ഡിറ്റിനെ ഭീകരര്‍ വെടിവച്ചുകൊന്നു. ബാങ്കിലെ സുരക്ഷാ ജീനക്കാരനായ സഞ്ജയ് ശര്‍മയാണ് കൊല്ലപ്പെട്ടത്. 40 വയസായിരുന്നു

രാവിലെ പ്രദേശത്തുള്ള ചന്തയിലേക്ക് പോകുന്നതിനിടെ ഭീകരര്‍ വെടിവയ്ക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

യുവാവിന്റെ മരണത്തോടെ ഈ പ്രദേശത്ത് സുരക്ഷ വര്‍ധിപ്പിച്ചതായി പൊലീസ് പറഞ്ഞു. സംഭവത്തിൽ നാഷനൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുല്ല അനുശോചനം രേഖപ്പെടുത്തി. പ്രദേശത്ത് പരിശോധന ശക്തമാക്കിയെന്നും അക്രമികള്‍ക്കായി തിരച്ചിൽ തുടരുകയാണെന്നും ജമ്മു കശ്മീർ പൊലീസ് അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com