പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ബസില്‍ യുവതിയോട് സംസാരിച്ചത് ഇഷ്ടമായില്ല, 22കാരനെ പുറത്തേയ്ക്ക് വലിച്ചിഴച്ച് മര്‍ദ്ദിച്ചു; നാലുപേര്‍ക്കെതിരെ കേസ് 

കര്‍ണാടകയില്‍ ബസില്‍ നിന്ന് യുവാവിനെ പുറത്തേയ്ക്ക് വലിച്ചിഴച്ച് മര്‍ദ്ദിച്ച സംഭവത്തില്‍ നാലുപേര്‍ക്കെതിരെ കേസ്
Published on

ബംഗളൂരു: കര്‍ണാടകയില്‍ ബസില്‍ നിന്ന് യുവാവിനെ പുറത്തേയ്ക്ക് വലിച്ചിഴച്ച് മര്‍ദ്ദിച്ച സംഭവത്തില്‍ നാലുപേര്‍ക്കെതിരെ കേസ്. ബസില്‍ യുവതിയോട് സംസാരിച്ചതിനാണ് പ്രകോപനമെന്ന് പൊലീസ് പറയുന്നു.

ദക്ഷിണ കനഡ ജില്ലയിലെ ഉജിരെയില്‍ ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. 22 വയസുള്ള മുഹമ്മദ് സഹീറിനെയാണ് അക്രമിസംഘം ബസില്‍ നിന്ന് പുറത്തേയ്ക്ക് വലിച്ചിഴച്ചത്. സഹീറിന്റെ പരിചയക്കാരാണ് പ്രതികള്‍.

നിസാര പ്രശ്‌നത്തിന്റെ പേരില്‍ യുവാവും പരിചയക്കാരും തമ്മില്‍ അടിപിടി ഉണ്ടായതായി പൊലീസ് പറയുന്നു. ഇതിന് പിന്നാലെയാണ് ബസില്‍ നിന്ന് പുറത്തേയ്ക്ക് വലിച്ചിഴച്ച് മര്‍ദ്ദിച്ചത്. ബസില്‍ യുവതിയോട് സഹീര്‍ സംസാരിച്ചതാണ് പ്രകോപനത്തിന് കാരണമെന്നും പൊലീസ് പറയുന്നു.

22കാരന്റെ പരാതിയില്‍ പരിചയക്കാരായ നിതീഷ്, സച്ചിന്‍, ദിനേഷ്, അവിനാഷ് എന്നിവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com