അമ്മയ്ക്ക് അടിയന്തരമായി ബ്ലാക്ക് ഫംഗസ് മരുന്ന് വേണം, 95,000 രൂപ നല്‍കി ഓണ്‍ലൈനില്‍ ബുക്ക് ചെയ്തു; തട്ടിപ്പിനിരയായി യുവാവ് 

രാജ്യത്ത് ബ്ലാക്ക് ഫംഗസ് ബാധ വ്യാപിക്കുകയാണ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on: 
1 min read

ജയ്പൂര്‍: വ്യാജ കോവിഡ് മരുന്ന് നല്‍കി രോഗികളുടെ ബന്ധുക്കളെ വഞ്ചിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്ത വാര്‍ത്തകള്‍ നിരവധി പുറത്തുവന്നിരുന്നു. ഇപ്പോള്‍ രാജ്യത്തിന് ആശങ്കയായി മാറിയിരിക്കുന്ന ബ്ലാക്ക് ഫംഗസ് ബാധയും അവസരമാക്കി മാറ്റിയിരിക്കുകയാണ് ചില തട്ടിപ്പുകാര്‍. രാജസ്ഥാനില്‍ ബ്ലാക്ക് ഫംഗസ് ബാധയുടെ  ചികിത്സയ്ക്കായി മരുന്ന് നല്‍കാമെന്ന് വാഗ്ദാനം നല്‍കി യുവാവിന്റെ 95000 രൂപ തട്ടിയെടുത്തതായുള്ള പരാതിയാണ് ഒടുവിലത്തേത്.

രാജ്യത്ത് ബ്ലാക്ക് ഫംഗസ് ബാധ വ്യാപിക്കുകയാണ്. ചികിത്സയ്ക്ക് ആവശ്യമായ മരുന്ന് ഇല്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഇത് ചിലര്‍ അവസരമാക്കി മാറ്റുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. അജ്മീര്‍ സ്വദേശി സതീഷ് ബേരിയാണ് തട്ടിപ്പ് സംഘത്തിന്റെ കെണിയില്‍ വീണത്. ബ്ലാക്ക് ഫംഗസ് ബാധയേറ്റ അമ്മയ്ക്ക് മരുന്ന് അയച്ചുനല്‍കാമെന്ന് പറഞ്ഞ് 95000 രൂപ തട്ടിയെടുത്തതായാണ് പരാതി. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് സതീഷ് ബേരിയുടെ അമ്മ.

അടിയന്തര ചികിത്സയ്ക്ക് മരുന്ന് എത്തിക്കാന്‍ ഡോക്ടര്‍ ആവശ്യപ്പെട്ടു. മെഡിക്കല്‍ ഷോപ്പിലും മറ്റും മരുന്ന് അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല. തുടര്‍ന്ന് മരുന്നിനായി ഓണ്‍ലൈനില്‍ തെരഞ്ഞപ്പോഴാണ് ചതിയില്‍ വീണതെന്ന് സതീഷ് ബേരി പറയുന്നു.

ഓണ്‍ലൈനില്‍ നമ്പര്‍ കണ്ട് വിളിച്ചു. മരുന്ന് അയച്ച് തരാമെന്ന് സ്ഥാപനം വാഗ്ദാനം നല്‍കി. മരുന്നിനായി 95000 രൂപ കൈമാറാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ മരുന്ന് കിട്ടാതെ വന്നതോടെ, തുടര്‍ച്ചയായി നമ്പറില്‍ വിളിച്ചു. എന്നാല്‍ ഫോണ്‍ സ്വിച്ച് ഓഫായിരുന്നുവെന്ന് പരാതിക്കാരന്‍ പറയുന്നു.തുടര്‍ന്ന് യുവാവ് പൊലീസിനെ സമീപിക്കുകയായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

INDIA Bloc Public Impeachment of CEC Gyanesh Kumar
power saw
Bhagwant Mann, Arvind Kejriwal
Two Foreigners Die Of Electrocution At Bengaluru 5-Star Hotel Swimming Pool
X

FOLLOW US

ON GOOGLE DISCOVER