ഫരീദാബാദ്: പട്ടാപ്പകല്‍ പരിഭ്രാന്തി സൃഷ്ടിച്ച ശേഷം യുവാവിന് നേരെ ഗുണ്ടകളുടെ വിളയാട്ടം. ഫരീദാബാദില്‍ ഇന്ന് രാവിലെയാണ് സംഭവം. സംഭവത്തിന്റെ വീഡിയോ സമൂഹമാമാധ്യമങ്ങളില്‍ വൈറലായി. ചുറ്റികയും വടിയും ഉപയോഗിച്ചായിരുന്നു യുവാവിന് നേരെ ക്രൂരമര്‍ദ്ദനം. മര്‍ദ്ദനത്തില്‍ യുവാവിന്റെ രണ്ടുകാലുകളും അക്രമികള്‍ തല്ലിയൊടിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പ്രതികളെ പൊലീസ് അറസ്്റ്റ് ചെയ്തു. ഒരു പ്രതി സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു.
ബദ്ഖല്‍ ലേക്ക് ചൗക്കിലെ സെക്ടര്‍21 ഡിയില്‍ രാവിലെ 10 മണിയോടെയാണ് സംഭവം. അറസ്റ്റിലായ ലളിത്, പ്രദീപ് എന്നിവര്‍ ഫത്തേപൂര്‍ ചാന്ദില ഗ്രാമത്തിലെ താമസക്കാരാണെന്ന് പൊലീസ് പറഞ്ഞു.
ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാവിനെ ഗുണ്ടകള്‍ തടഞ്ഞുനിര്‍ത്തി താഴെയിറക്കി ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. വീഡിയോയില്‍ രണ്ട് പേര്‍ ചുറ്റികയും വടിയും ഉപയോഗിച്ച് കാല്‍ അടിച്ചുതകര്‍ക്കുന്നത് കാണാം.
പ്രദേശത്ത് പരിഭ്രാന്തി സൃഷ്ടിക്കാനായി ഗുണ്ടകള്‍ ആകാശത്തേക്ക് മൂന്ന് തവണ വെടിയുതിര്‍ക്കുകയും ചെയ്തിരുന്നു. ആക്രമണത്തില്‍ സാരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇരയും പ്രതിയും തമ്മിലുള്ള വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ വര്‍ഷം പ്രദീപിന്റെ സഹോദരനെ ഇയാള്‍ മര്‍ദ്ദിച്ചിരുന്നു. അതില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. അതിന്റെ പ്രതികാരമായാണ് ഈ ആക്രമണമെന്ന് പൊലീസ് പറഞ്ഞു. വധശ്രമത്തിനും തോക്ക് ഉപയോഗിച്ച് വെടിവെച്ചതിനുമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണ്, ഒളിവില്‍ പോയ പ്രതിക്കായി പോലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായും പൊലിസ് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates