അര്‍ധരാത്രിയില്‍ റോഡിന് കുറുകെ കൂറ്റന്‍ പാമ്പ്; വെറുംകൈ കൊണ്ട് വാലില്‍ പിടിച്ചുമാറ്റി യാത്രക്കാരന്‍- വീഡിയോ 

വനത്തിലൂടെ പോകുന്ന റോഡിന് കുറുകെ കിടന്ന കൂറ്റന്‍ പെരുമ്പാമ്പിനെ വെറുംകൈ ഉപയോഗിച്ച് റോഡരികിലേക്ക് മാറ്റിയിടുന്ന ദൃശ്യങ്ങള്‍ വൈറലാകുന്നു
പാമ്പിന്റെ വാലില്‍ പിടിച്ച് റോഡരികിലേക്ക് മാറ്റിയിടുന്ന യാത്രക്കാരന്റെ ദൃശ്യം
പാമ്പിന്റെ വാലില്‍ പിടിച്ച് റോഡരികിലേക്ക് മാറ്റിയിടുന്ന യാത്രക്കാരന്റെ ദൃശ്യം
Updated on: 
1 min read

ന്യൂഡല്‍ഹി:വനത്തിലൂടെ പോകുന്ന റോഡിന് കുറുകെ കിടന്ന കൂറ്റന്‍ പെരുമ്പാമ്പിനെ വെറുംകൈ ഉപയോഗിച്ച് റോഡരികിലേക്ക് മാറ്റിയിടുന്ന ദൃശ്യങ്ങള്‍ വൈറലാകുന്നു.  ദൂരെ നിന്ന് തന്നെ പാമ്പിനെ കണ്ട്, വാഹനം നിര്‍ത്തി വെളിയില്‍ വന്ന യാത്രക്കാരനാണ് സാഹസത്തിന് മുതിര്‍ന്നത്.

രാത്രിയിലാണ് സംഭവം. ദൂരൈ നിന്ന് റോഡിന് കുറുകെ പാമ്പിനെ കണ്ട് വാഹനം നിര്‍ത്തി. യാത്രക്കാരന്‍ സാധാരണ മട്ടില്‍ പാമ്പിനെ ലക്ഷ്യമാക്കി നീങ്ങി. തുടര്‍ന്ന് വാലില്‍ പിടിച്ച് പാമ്പിനെ റോഡരികിലേക്ക് മാറ്റിയിടുന്നതാണ് വീഡിയോയിലുള്ളത്.

കൂറ്റന്‍ പാമ്പാണ് എന്ന് ഒറ്റ നോട്ടത്തില്‍ തന്നെ വ്യക്തമാകും. വാഹനാപകടത്തില്‍ നിന്ന് പാമ്പിനെ രക്ഷിക്കാനാണ് യാത്രക്കാരന്‍ സാഹസത്തിന് മുതിര്‍ന്നത്. പാമ്പിനെ രക്ഷിക്കാന്‍ യാത്രക്കാരന്‍ കാണിച്ച കാരുണ്യത്തെ നിരവധിപ്പേര്‍ അഭിനന്ദിച്ചപ്പോള്‍ വെറുംകൈ  ഉപയോഗിച്ച് പാമ്പിനെ പിടികൂടാന്‍ ശ്രമിച്ചത് കുറച്ചു കടന്നുപോയി എന്ന് ചിലര്‍ വിമര്‍ശിച്ചു. 

പര്‍വീണ്‍ കാസ് വാന്‍ ഐഎഫ്എസ് ആണ് വീഡിയോ പങ്കുവെച്ചത്. ദക്ഷിണേന്ത്യയില്‍ നിന്നുള്ളതാണ് ദൃശ്യം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER