പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ബ്ലാക്ക്, വൈറ്റ്, യെല്ലോ ഫംഗസ് സ്ഥിരീകരിച്ച രോഗി മരിച്ചു; മറ്റൊരാളുടെ താടിയെല്ല് പകുതി നീക്കം ചെയ്തു

കുമാർ സിങ് എന്നയാളാണ് ഗാസിയാബാദിലെ ആശുപത്രിയിൽ മരിച്ചത്
Published on


ലക്നൗ: ഒരേ സമയം ബ്ലാക്ക്, യെല്ലോ, വൈറ്റ് ഫംഗസ് ബാധ റിപ്പോർട്ട് ചെയ്യപ്പെട്ട രോഗി മരിച്ചു. കുമാർ സിങ് എന്നയാളാണ് ഗാസിയാബാദിലെ ആശുപത്രിയിൽ മരിച്ചത്. നേരത്തെ കോവിഡ് ബാധിതനായിരുന്നു. 59 വയസായിരുന്നു

രക്തത്തിൽ വിഷാംശം കൂടുതലാകുന്ന ടോക്സിമിയ എന്ന അവസ്ഥയെ തുടർന്നാണ് കുമാർ സിങ് മരിച്ചതെന്ന് ഡോക്ടർമാർ പറഞ്ഞു. മേയ് 24ന് എൻഡോസ്കോപ്പി പരിശോധനയിലാണ് ഇയാളിൽ മൂന്ന് തരം ഫംഗസ് ബാധയും കണ്ടെത്തിയത്.

മഞ്ഞ ഫംഗസ് ബാധിച്ച 59 കാരനായ മറ്റൊരാൾ ഇതേ ആശുപത്രിയിൽ ചികിത്സയിലുണ്ട്. ഇയാളുടെ തലച്ചോറിനെയാണ് ഫംഗസ് ബാധിച്ചത്. താടിയെല്ല് പകുതിയോളം നീക്കം ചെയ്യേണ്ടി വന്നതായും ഡോക്ടർ പറയുന്നു.

ഗാസിയാബാദിൽ 65 പേർക്കാണ് ഫംഗസ് ബാധ സ്ഥിരീകരിച്ചത്. 31 പേർ രോഗമുക്തി നേടിയതായും 33 പേർ ചികിത്സയിൽ തുടരുകയാണെന്നും ജില്ല മജിസ്ട്രേറ്റ് അജയ് ശങ്കർ പാണ്ഡേ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com