വധു ഹിന്ദുമതത്തിൽ ചേർന്നില്ലെങ്കിൽ മുസ്ലീം സ്ത്രീയും ഹിന്ദു പുരുഷനും തമ്മിലുള്ള വിവാഹം അസാധു; ഹൈക്കോടതി 

പ്രായപൂർത്തിയായതിനാൽ അവർക്ക് പരസ്പര സമ്മതത്തോടെ ബന്ധം പുലർത്താമെന്ന് കോടതി പറഞ്ഞു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

ചണ്ഡീ​ഗഡ്: വധു ഹിന്ദുമതത്തിലേക്ക് പരിവർത്തനം ചെയ്യുന്നതുവരെ ക്ഷേത്രത്തിൽ വച്ചു നടന്ന മുസ്ലീം-ഹിന്ദു വിവാഹം അസാധുവാണെന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതി. അടുത്തിടെ ഹിന്ദു ആചാരപ്രകാരം ക്ഷേത്രത്തിൽ വച്ച് വിവാഹിതരായ 18 കാരിയായ മുസ്ലീം യുവതിയും 25 കാരനായ ഹിന്ദു യുവാവും സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കുകയായിരുന്നു കോടതി.

വധു ഹിന്ദുമതത്തിലേക്ക് പരിവർത്തനം ചെയ്യുന്നതുവരെ വിവാഹം അസാധുവാണെന്ന് വാദം കേട്ട ബെഞ്ച് പറഞ്ഞു. പ്രായപൂർത്തിയായതിനാൽ അവർക്ക് പരസ്പര സമ്മതത്തോടെ ബന്ധം പുലർത്താമെന്ന് കോടതി പറഞ്ഞു.

കുടുംബാംഗങ്ങൾ ഭീഷണിപ്പെടുത്തുന്നെന്നാരോപിച്ച് സുരക്ഷയ്ക്കായാണ് ദമ്പതികൾ കോടതിയെ സമീപിച്ചത്. സുരക്ഷ ആവശ്യപ്പെട്ട് പൊലീസിനെ സമീപിച്ചെങ്കിലും നടപടി എടുക്കാതിരുന്നത് മൂലമാണ് ദമ്പതികൾ കോടതിയിലെത്തിയത്. സുരക്ഷ സംബന്ധിച്ച് അടിയന്തര നടപടി സ്വീകരിക്കാൻ കോടതി പൊലീസിന് നിർദേശം നൽകി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com