ഗുജറാത്തിലെ ഗെയ്മിങ് സെന്ററില്‍ തീപിടിത്തം; 20 മരണം, നിരവധി പേര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നു

തീയണക്കാനുള്ള ശ്രമം തുടരുന്നു.
ഗുജറാത്തിലെ ഗെയ്മിങ് സെന്ററില്‍ തീപിടിത്തം; 20 മരണം, നിരവധി പേര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നു
Updated on
1 min read

ഗാന്ധിനഗര്‍: ഗുജറാത്തിലെ രാജ്‌കോട്ടില്‍ ഗെയ്മിങ് സെന്ററില്‍ വന്‍ തീപിടിത്തം. 20 പേര്‍ മരിച്ചു. കെട്ടിടത്തിനുള്ളില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഗുജറാത്തിലെ ഗെയ്മിങ് സെന്ററില്‍ തീപിടിത്തം; 20 മരണം, നിരവധി പേര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നു
നടുറോഡില്‍ ഗുണ്ടാസംഘങ്ങളുടെ സിനിമാസ്റ്റൈല്‍ ഏറ്റുമുട്ടല്‍, പോര്‍വിളി, വിഡിയോ

കുടുങ്ങിക്കിടക്കുന്നവരില്‍ കുട്ടികളുമുണ്ടെന്നാണ് സംശയിക്കുന്നത്. തീയണക്കാനുള്ള ശ്രമം തുടരുന്നു. ഗുജറാത്ത് സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. അപകടം താല്‍ക്കാലികമായി നിര്‍മിച്ച ഗെയിമിങ് സെന്ററില്‍. ഉടമ യുവരാജ് സിങ് സോളങ്കിക്കെതിരെ കേസെടുത്തു. മൃതദേഹങ്ങള്‍ തിരിച്ചറിയാനാകാത്തവിധം കത്തിക്കരിഞ്ഞതിനാല്‍ ഡിഎന്‍എ പരിശോധന വേണ്ടി വന്നേക്കുമെന്ന് രാജ്‌കോട്ട് പൊലീസ് കമ്മിഷണര്‍ രാജു ഭാര്‍ഗവ പറഞ്ഞു. അവധിക്കാലമായതിനാല്‍ സെന്ററില്‍ ഒട്ടേറെ കുട്ടികള്‍ എത്തിയിരുന്നു. സംഭവസമയത്ത് ശക്തമായ കാറ്റ് വീശിയതും കെട്ടിടം പൂര്‍ണമായി നിലംപൊത്തിയതും രക്ഷാപ്രവര്‍ത്തനത്തിന് തടസമുണ്ടാക്കിയതായി ദൗത്യസംഘം പറഞ്ഞു. തീ നിയന്ത്രണവിധേയമാക്കിയതായി കമ്മിഷണര്‍ അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com