'എന്റെ അമ്മക്ക് ഒരു കുഞ്ഞു സര്‍പ്രൈസ് നല്‍കുന്നു', കുടുംബത്തിലെ പുതിയ അംഗത്തെ പരിചയപ്പെടുത്തി രാഹുല്‍ ഗാന്ധി

സോണിയാഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമൊപ്പമുള്ള നൂറിയുടെ ചിത്രമാണ് സാമൂഹ്യമാധ്യമത്തിലൂടെ പങ്കുവെച്ചിരിക്കുന്നത്. 
വീഡിയോ ദൃശ്യത്തിൽ നിന്ന്
വീഡിയോ ദൃശ്യത്തിൽ നിന്ന്
Updated on: 
1 min read

ന്യൂഡല്‍ഹി: തന്റെ കുടുംബത്തിലെ പുതിയ അംഗത്തെ ലോകത്തിന് പരിചയപ്പെടുത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. നൂറി എന്ന വളര്‍ത്തു നായയാണ് കുടുംബത്തിലെ പുതിയ അംഗം. നോര്‍ത്ത് ഗോവയിലെ മപുസയില്‍ നിന്നാണ് നൂറെയെ ദത്തെടുത്തിരിക്കുന്നത്. സോണിയാഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമൊപ്പമുള്ള നൂറിയുടെ ചിത്രമാണ് സാമൂഹ്യമാധ്യമത്തിലൂടെ പങ്കുവെച്ചിരിക്കുന്നത്. 

ആഗസ്റ്റ് മാസത്തിലാണ് രാഹുല്‍ നൂറിയെ കൊണ്ടുവന്നത്. സോണിയാ ഗാന്ധിക്ക് സര്‍പ്രൈസ് നല്‍കുന്ന വീഡിയോ രാഹുല്‍ ഗാന്ധി യൂട്യൂബില്‍ ഷെയര്‍ ചെയ്തിരിക്കുകയാണ്. ലോക മൃഗദിനത്തോടനുബന്ധിച്ചാണ് രാഹുല്‍ ഗാന്ധി നൂറയെ പരിചയപ്പെടുത്തുന്നത്. അമ്മയായ സോണിയാ ഗാന്ധിയെ വാതിലിന്റെ പിന്നില്‍ അല്‍പ്പ നേരം നിര്‍ത്തിയതിന് ശേഷം വീടിന് പുറത്തേക്ക് കൊണ്ടുവന്നാണ് സോണിയാ ഗാന്ധിക്ക് സര്‍പ്രൈസ് നല്‍കുന്നത്. നൂറിയെ കണ്ട് സന്തോഷവതിയാകുന്ന സോണിയാ ഗാന്ധിയുടെ വീഡിയോ ദൃശ്യങ്ങളാണ് രാഹുല്‍ പങ്കുവെച്ചിരിക്കുന്നത്. നൂറിയെ വാങ്ങുന്നത് മുതലുള്ള ദൃശ്യങ്ങളും കൊണ്ടുവരുന്നതും ഒക്കെ വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

അദ്ദേഹം നിറയെ അനുകമ്പയുള്ള ഒരു മനുഷ്യനാണ്. ഒരു മൃഗസ്‌നേഹിയാണ്. ഒരു നേതാവ് മാത്രമല്ല, മനുഷ്യത്വമുള്ള മനുഷ്യന്‍ കൂടിയാണെന്നായിരുന്നു വീഡിയോയുടെ താഴെയുള്ള ഒരു കമന്റ്. നായ വാല്‍ ആട്ടി സന്തോഷം പ്രകടിപ്പിച്ചത് തന്റെ ഹൃദയത്തില്‍ സ്പര്‍ശിച്ചുവെന്ന് മറ്റൊരാള്‍ കമന്റ് ചെയ്തു. 

1925 മാര്‍ച്ച് 24 ന് ജര്‍മ്മനിയിലെ ബെര്‍ലിനില്‍ ഹെന്റിച്ച് സിമ്മര്‍മാന്‍ എന്ന സിനോളജിസ്റ്റാണ് ആദ്യത്തെ ലോക മൃഗദിനം സംഘടിപ്പിച്ചത്. മൃഗങ്ങളോടും പ്രകൃതിയോടുമുള്ള സ്‌നേഹത്തിനും പരിചരണത്തിനും പേരുകേട്ട വിശുദ്ധ ഫ്രാന്‍സിസ് അസ്സീസിയുടെ തിരുനാള്‍ ദിനത്തോട് അനുബന്ധിച്ചാണ് അദ്ദേഹം ഈ തീയതി തിരഞ്ഞെടുത്തത്. 

കാലക്രമേണ, ആഘോഷം ഒരു ആഗോള തലത്തിലേക്ക് പരിണമിച്ചു. ഒക്ടോബര്‍ 4 നാണ് ലോക മൃഗദിനമായി ആചരിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Security personnel detain National Students' Union of India (NSUI) activists during a protest demanding immediate resignation of Chief Election Commissioner
helicopter crash
rahul gandhi
cow shelter
X

FOLLOW US

ON GOOGLE DISCOVER