കുടുംബത്തോടൊപ്പം ഉറങ്ങുന്നതിനിടെ റെയില്‍വെ സ്റ്റേഷനില്‍വച്ച് 25കാരിയെ കൂട്ടബലാത്സംഗം ചെയ്തു; അന്വേഷണം

പുലര്‍ച്ചെ ഒരുമണിയോടെ ഭര്‍ത്താവും കുട്ടികളും ഉറങ്ങിക്കിടക്കുമ്പോള്‍ അജ്ഞാതരായ മൂന്നുപേര്‍ ഇവരെ സമീപിക്കുകയായിരുന്നു.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

ഹൈദരബാദ്: റെയില്‍വെ സ്‌റ്റേഷനില്‍വച്ച് 25കാരിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. ഇതരസംസ്ഥാന തൊഴിലാളിയായ യുവതിയാണ് കൂട്ടബലാത്സംഗത്തിനിരയായത്. ആന്ധ്രാപ്രദേശിലെ ഗുന്തൂര്‍ ജില്ലയിലെ റെപ്പല്ലെ റെയില്‍വെ സ്റ്റേഷനില്‍ വച്ചാണ് സംഭവം.

പ്രകാശം ജില്ലയില്‍ നിന്ന് രണ്ട് ദിവസം മുന്‍പാണ് കൊത്തുപണിയുടെ ഭാഗമായാണ് ഭര്‍ത്താവിനും മൂന്ന് പെണ്‍കുട്ടികള്‍ക്കുമൊപ്പം ഗുണ്ടൂര്‍ ജില്ലയില്‍ എത്തിയത്. ശനിയാഴ്ച രാത്രി ഏറെ വൈകിയാണ് ഇവര്‍ റെയില്‍വെ സ്റ്റേഷനില്‍ എത്തിത്. തുടര്‍ന്ന് അവര്‍ പ്ലാറ്റ്‌ഫോമില്‍ ചെലവഴിക്കുകയായിരുന്നു.

പുലര്‍ച്ചെ ഒരുമണിയോടെ ഭര്‍ത്താവും കുട്ടികളും ഉറങ്ങിക്കിടക്കുമ്പോള്‍ അജ്ഞാതരായ മൂന്നുപേര്‍ ഇവരെ സമീപിക്കുകയായിരുന്നു. ഭര്‍ത്താവിനെ വിളിച്ചിണര്‍ത്തിയ ശേഷം ഒരുവശത്തേക്ക് കൊണ്ടുപോയി മര്‍ദ്ദിച്ചു. ബഹളം കേട്ട് ഉണര്‍ന്ന യുവതിയെ വലിച്ചിഴച്ച് പ്ലാറ്റ്‌ഫോമിനടുത്തെ കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു.

തുടര്‍ന്ന് ഭര്‍ത്താവ് ഭര്‍ത്താവ് പൊലീസ് സ്റ്റേഷനില്‍ എത്തി പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തിയപ്പോഴെക്കും പ്രതികള്‍ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com