ഹൈദരാബാദ്: വിശാഖപട്ടണത്തെ രാമതീർത്ഥം ക്ഷേത്രത്തിലെ 400 വർഷം പഴക്കമുള്ള രാമ വിഗ്രഹം നശിപ്പിച്ചു. ചൊവ്വാഴ്ച അജ്ഞാതരായ ചില ആളുകളാണ് വിഗ്രഹം തകർത്തത്. ആക്രമികൾ വിഗ്രഹത്തിന്റെ തല തകർത്ത് ക്ഷേത്രത്തിനടുത്തുള്ള ഒരു കുളത്തിലേക്ക് വലിച്ചെറിയുകയായിരുന്നു. ഇത് പ്രദേശത്ത് സംഘർഷത്തിനും കാരണമായി.
ഹിന്ദു ക്ഷേത്രങ്ങൾക്ക് യാതൊരു സംരക്ഷണവുമില്ലെന്നും പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും ആണ് ആവശ്യം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അഞ്ച് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം. അതേസമയം ഈ വിഷയത്തിൽ സിബിഐ അന്വേഷണം വേണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.
സംഭവം നേരിട്ടു വിലയിരുത്താൻ ആന്ധ്ര മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ക്ഷേത്ര സന്ദർശിക്കാനെത്തി. മുൻ വിജിനഗരം എംഎൽഎ പി അശോക് ഗജപതി രാജും അദ്ദേഹത്തോടൊപ്പമുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates