മോദി ഇന്ന് വിദേശത്തേക്ക്; 10 വര്‍ഷത്തിനിടെ ഏറ്റവും ദൈര്‍ഘ്യമേറിയ പര്യടനം, 5 രാജ്യങ്ങള്‍ സന്ദര്‍ശിക്കും

ജൂലൈ ഒമ്പതുവരെ മോദിയുടെ പര്യടനം നീളും
Narendra Modi
Narendra Modiഫെയ്സ്ബുക്ക്
Updated on
1 min read

ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഏറ്റവും ദൈര്‍ഘ്യമേറിയ വിദേശപര്യടനത്തിന് ഇന്ന് തുടക്കം. എട്ടു ദിവസം നീളുന്ന പര്യടനത്തില്‍ ഘാന, ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ, അര്‍ജന്റീന, ബ്രസീല്‍, നമീബിയ എന്നീ രാജ്യങ്ങള്‍ പ്രധാനമന്ത്രി സന്ദര്‍ശിക്കും. മോദി പ്രധാനമന്ത്രിയായ ശേഷം കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഏറ്റവും ദൈര്‍ഘ്യമേറിയ നയതന്ത്ര സന്ദര്‍ശനം കൂടിയാണിത്.

Narendra Modi
പ്രണയപ്പക; ആശുപത്രിയില്‍ ആളുകള്‍ നോക്കിനില്‍ക്കെ വിദ്യാര്‍ഥിനിയെ കഴുത്തുമുറിച്ച് കൊന്നു

പ്രതിരോധം, അപൂര്‍വ മൂലകങ്ങള്‍, ഭീകരതയ്ക്കെതിരായ പോരാട്ടം എന്നീ മേഖലകളില്‍ രാജ്യങ്ങളുമായി കൂടുതല്‍ സഹകരണം ഉറപ്പാക്കുകയാണ് ലക്ഷ്യം. ലിഥിയം ഉള്‍പ്പെടെയുള്ള അപൂര്‍വ മൂലകങ്ങള്‍ ഏറെയുള്ള അര്‍ജന്റീന ഉള്‍പ്പെടെയുള്ള രാജ്യങ്ങളുമായി കൂടുതല്‍ സഹകരിക്കാന്‍ ഇന്ത്യ താല്‍പ്പര്യപ്പെടുന്നുണ്ട്. കൃഷി, ഊര്‍ജം, വാണിജ്യം തുടങ്ങിയ മേഖലകളില്‍ അര്‍ജന്റീനയുമായി കൂടുതല്‍ സഹകരണവും ലഭ്യമിടുന്നുണ്ട്. ജൂലൈ ഒമ്പതുവരെ മോദിയുടെ പര്യടനം നീളും.

Narendra Modi
30 വര്‍ഷം ഒളിവില്‍, നിരവധി ബോംബ് സ്‌ഫോടനക്കേസിലെ പ്രതി; അബൂബക്കര്‍ സിദ്ദിഖ് പിടിയില്‍

ഇന്ത്യന്‍ സമയം ഇന്ന് 2.30നു ഘാനയിലെ അക്രയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസിഡന്റ് ജോണ്‍ ദ്രാമനി മഹാമയുമായി ചര്‍ച്ച നടത്തും. പ്രസിഡന്റ് ഒരുക്കുന്ന അത്താഴവിരുന്നിലും പങ്കെടുക്കുന്നുണ്ട്. ഘാനയിലെ ഇന്ത്യന്‍ സമൂഹവുമായും നാളെ മോദി കൂടിക്കാഴ്ച നടത്തും. ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ, അര്‍ജന്റീന, ബ്രസീല്‍, നമീബിയ എന്നീ രാജ്യങ്ങളും സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി വിവിധ ധാരണാപത്രങ്ങളിലും ഒപ്പിടും. ബ്രസീലില്‍ ബ്രിക്‌സ് ഉച്ചകോടിയിലും നരേന്ദ്രമോദി പങ്കെടുക്കും.

Summary

Prime Minister Narendra Modi's longest foreign tour begins today. The eight-day tour will take him to Ghana, Trinidad and Tobago, Argentina, Brazil and Namibia.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com