

ബംഗളൂരു: കാലാവസ്ഥാ ശാസ്ത്രജ്ഞയും പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിലിന്റെ ഭാര്യയുമായ ഡോ. സുലോചന ഗാഡ്ഗിൽ (81) അന്തരിച്ചു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ കാലാവസ്ഥാ ശാസ്ത്രജ്ഞയും അധ്യാപികയുമായിരുന്നു. മകൻ സിദ്ധാർഥ ഗാഡ്ഗിലിനൊപ്പം ബംഗളൂരുവിലായിരുന്നു താമസം. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നാണ് അന്ത്യം.
ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ മൺസൂണിനെ കുറിച്ച് ആധികാരികമായി പഠിച്ച കാലവസ്ഥാ വിദഗ്ധയാണ് സുലോചന ഗാഡ്ഗിൽ. 5 പതിറ്റാണ്ടോളം കാലം കാലാവസ്ഥാ വ്യതിയാനമടക്കമുള്ള വിഷയങ്ങളിൽ ആഴത്തിലുള്ള ഗവേഷണങ്ങളും അവർ നടത്തി.
ഹാർവാർഡ് സർവകലാശാലയിൽ നിന്നാണ് സുലോചന ഡോക്ടറേറ്റ് നേടിയത്. 1973ൽ ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ അറ്റ്മോസ്ഫെറിക് ആൻഡ് ഓഷ്യാനിക് സയൻസ് വിഭാഗം ആരംഭിക്കുന്നതിൽ നിർണായക പങ്കുവഹിച്ചതും സുലോചനയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
