പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

'കലിയുഗം അവസാനിക്കുമ്പോള്‍ ജീവനോടെ തിരിച്ചെത്തും', പ്രധാനാധ്യാപികയായ അമ്മ പെണ്‍മക്കളെ ബലി നല്‍കി; അറസ്റ്റ് 

സത്യയുഗം ആരംഭിക്കുമ്പോള്‍ മക്കള്‍ ജീവനോടെ തിരിച്ചെത്തുമെന്നാണ് ഇവര്‍ പറഞ്ഞത്
Published on


ഹൈദരാബാദ്: രണ്ട് പെണ്‍മക്കളെയും കൊന്ന് ബലി നല്‍കിയ സംഭവത്തില്‍ അമ്മ അറസ്റ്റില്‍. ഡംബെല്‍സ് ഉപയോഗിച്ച് മക്കളെ കൊന്ന കേസിലാണ് പദ്മജ എന്ന സ്ത്രീ അറസ്റ്റിലായത്. 27കാരിയായ മകള്‍ അലേഖ്യയെയും 22 വയസുള്ള സായി ദിവ്യയെയുമാണ് അമ്മയുടെ ക്രൂരതയ്ക്ക് ഇരകളായത്. കലിയുഗം അവസാനിച്ച് സത്യയുഗം ആരംഭിക്കുമ്പോള്‍ മക്കള്‍ ജീവനോടെ തിരിച്ചെത്തുമെന്നാണ് ഇവര്‍ പറഞ്ഞത്.

ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയിലാണ് സംഭവം. സംഭവത്തില്‍ സ്ത്രീയുടെ ഭര്‍ത്താവിനും പങ്കുണ്ട്. സ്‌കൂളില്‍ പ്രധാനാധ്യാപകരായി ജോലി ചെയ്യുന്നവരാണ് പദ്മജയും ഭര്‍ത്താവ് പുരുഷോത്തം നായിഡുവും. ലോക്ക്ഡൗണ്‍ തുടങ്ങിയപ്പോള്‍ മുതല്‍ ഇരുവരുടെയും പെരുമാറ്റത്തില്‍ അസ്വാഭാവികത ഉണ്ടായിരുന്നെന്ന് നാട്ടുകാര്‍ ആരോപിച്ചു. ഞായറാഴ്ച രാത്രി വീട്ടില്‍ നിന്ന് വിചിത്ര ശബ്ദങ്ങള്‍ ഉണ്ടായത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് പൊലീസില്‍ വിവരമറിയിച്ചത്. പൊലീസ് വീട്ടിലെത്തിയപ്പോള്‍ ചുവന്ന തുണിയില്‍ പൊതിഞ്ഞ പെണ്‍കുട്ടികളുടെ മൃതദേഹമാണ് പൂജാ മുറിയില്‍ കണ്ടെത്തിയത്. 

മൂത്തമകള്‍ അലേഖ്യ ഭോപ്പാലില്‍ നിന്ന് ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ബിബിഎ വിദ്യാര്‍ത്ഥിനിയാണ് സായി ദിവ്യ. മുംബൈയിലെ എആര്‍ റഹ്മാന്‍ മ്യസിക് സ്‌കൂളിലും സായി ദിവ്യ പഠിച്ചിട്ടുണ്ട്. ലോക്ക്ഡൗണ്‍ നാളിലാണ് ഇരുവരും വീട്ടിലേക്ക് മടങ്ങിയെത്തിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com