'20 കോടി നല്‍കിയില്ലെങ്കില്‍ കൊല്ലും'; മുകേഷ് അംബാനിക്ക് വധഭീഷണി; അന്വേഷണം

'20 കോടി രൂപ നല്‍കിയില്ലെങ്കില്‍ ഞങ്ങള്‍ നിങ്ങളെ കൊല്ലും. ഇന്ത്യയിലെ ഏറ്റവും മികച്ച ഷൂട്ടര്‍മാര്‍ ഞങ്ങള്‍ക്കുണ്ട്'
മുകേഷ് അംബാനി, ഫയല്‍ ചിത്രം
മുകേഷ് അംബാനി, ഫയല്‍ ചിത്രം
Updated on
1 min read

മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിക്ക് വീണ്ടും വധഭീഷണി. റിലയന്‍സ് കമ്പനിയുടെ ഈ മെയിലിലേക്കാണ് അജ്ഞാതന്‍ ഭീഷണി സന്ദേശം അയച്ചതെന്ന് പൊലീസ് പറഞ്ഞു. 20 കോടി രൂപ നല്‍കിയില്ലെങ്കില്‍ കൊല്ലുമെന്നാണ് സന്ദേശത്തില്‍ പറയുന്നത്.

'20 കോടി രൂപ നല്‍കിയില്ലെങ്കില്‍ ഞങ്ങള്‍ നിങ്ങളെ കൊല്ലും. ഇന്ത്യയിലെ ഏറ്റവും മികച്ച ഷൂട്ടര്‍മാര്‍ ഞങ്ങള്‍ക്കുണ്ട്' എന്നായിരുന്നു ഈ മെയില്‍ സന്ദേശം. സംഭവത്തില്‍ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. 

നേരത്തെയും മുകേഷ് അംബാനിക്ക് പലതവണ ഭീഷണി സന്ദേശം ലഭിച്ചിരുന്നു. കഴിഞ്ഞവര്‍ഷം അംബാനിയെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ബിഹാര്‍ സ്വദേശിയെ പൊലീസ് അറസ്റ്റ്് ചെയ്തിരുന്നു. 2021ല്‍ മുകേഷ് അംബാനിയുടെ വീടിന് സമീപത്തുനിര്‍ത്തിയിട്ടിരുന്ന വാഹനത്തില്‍നിന്ന് ജലാറ്റിന്‍ സ്റ്റിക്കുകളും ഭീഷണിക്കത്തും പൊലീസ് കണ്ടെടുത്തിരുന്നു. ഇതൊരു ട്രെയ്‌ലര്‍ മാത്രമാണെന്നായിരുന്നു അന്ന് കത്തിലുണ്ടായിരുന്നത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com