

മുംബൈ: സമരം ചെയ്ത പ്രതിഷേധക്കാരെ വ്യാജ മയക്കുമരുന്ന് കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയ മുംബൈ പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു. സിജെപി പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധത്തിനിടയിലാണ് സംഭവം. പ്രതിഷേധത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥികളോടും പ്രവര്‍ത്തകരോടും പൊലീസ് ഡ്രൈവര്‍ ഭീഷണി മുഴക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
'നിങ്ങളെ ഇനി ഇവിടെ കണ്ടാല്‍ ജീവിതം ഞാന്‍ നശിപ്പിക്കും. ഞാന്‍ ലഹരിമരുന്ന് കേസില്‍ പെടുത്തും. നിങ്ങളുടെ ബാഗില്‍ 50 ഗ്രാം വീതം പൊടി ഇട്ടുതരും. ബാക്കി ജീവിതം മുഴുവന്‍ ജയിലില്‍ കിടക്കേണ്ടി വരും' -ഉദ്യോഗസ്ഥന്‍ ഭീഷണി മുഴക്കുന്നത് മുംബൈ കോണ്‍ഗ്രസ് പുറത്തുവിട്ട വിഡിയോയില്‍ വ്യക്തമാണ്.
സംഭവം വിവാദമായതോടെ ഉന്നത ഉദ്യോഗസ്ഥര്‍ അന്വേഷണത്തിന് ഉത്തരവിടുകയും ആരോപണവിധേയനായ പൊലീസ് ഉദ്യോഗസ്ഥനെതിരെ സസ്‌പെന്‍ഷന്‍ നടപടി സ്വീകരിക്കുകയുമായിരുന്നു. വിഷയത്തില്‍ വകുപ്പുതല അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
ഡല്‍ഹിയില്‍ നടക്കുന്ന പ്രതിഷേധത്തിന്റെ തുടര്‍ച്ചയായാണ് രാജ്യത്തെ മറ്റ് നഗരങ്ങളിലേക്കും കേന്ദ്രത്തിനെതിരായ പ്രക്ഷോഭങ്ങള്‍ വ്യാപിച്ചത്. മുംബൈയില്‍ പ്രതിഷേധത്തില്‍ പങ്കെടുത്ത പലര്‍ക്കും പൊലീസ് നോട്ടീസ് നല്‍കിയിട്ടുണ്ട്.
"Will Frame You In Drug Case": Mumbai Cop Suspended For Threatening Protesters
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates