supreme court
സുപ്രീം കോടതിഫയല്‍

മുനമ്പത്ത് തല്‍സ്ഥിതി തുടരും, പുനഃപരിശോധനാ ഹര്‍ജി പിന്‍വലിക്കും; വഖഫ് ബോര്‍ഡ് സുപ്രീംകോടതിയില്‍

വഖഫ് ബോര്‍ഡ് അഭിഭാഷകന്‍ കെ ആര്‍ സുഭാഷ് ചന്ദ്രനാണ് ഹൈക്കോടതിയില്‍ ഫയല്‍ ചെയ്തിരിക്കുന്ന പുനഃപരിശോധനാ ഹര്‍ജി പിന്‍വലിക്കാനുള്ള ബോര്‍ഡിന്റെ തീരുമാനം സുപ്രീംകോടതിയെ അറിയിച്ചത്.
Published on

ന്യൂഡല്‍ഹി: മുനമ്പത്തെ ഭൂമി വഖഫ് ഭൂമിയല്ലെന്ന ഉത്തരവിനെതിരെ കേരള ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത പുനഃപരിശോധനാ ഹര്‍ജി പിന്‍വലിക്കാന്‍ തീരുമാനിച്ച് കേരള വഖഫ് ബോര്‍ഡ്. ഇക്കാര്യം സുപ്രീംകോടതിയെ അറിയിച്ചു. പുനഃപരിശോധനാ ഹര്‍ജി പിന്‍വലിച്ചതിന് ശേഷം ഹൈക്കോടതി വിധിക്ക് എതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുന്നതിന് സമയം അനുവദിക്കണമെന്ന ബോര്‍ഡിന്റെ ആവശ്യം കോടതി അംഗീകരിച്ചു. മുനമ്പം ഭൂമിയില്‍ തല്‍സ്ഥിതി തുടരാനും സുപ്രീംകോടതി നിര്‍ദേശിച്ചു.

supreme court
എന്‍സിപിയില്‍ നിര്‍ണായക ചര്‍ച്ചകള്‍; അജിത് പവാറിന്റെ പിന്‍ഗാമിയായി സുനേത്ര ഉപമുഖ്യമന്ത്രിയാകും?, ലയനം നടക്കുമോ?

വഖഫ് ബോര്‍ഡ് അഭിഭാഷകന്‍ കെ ആര്‍ സുഭാഷ് ചന്ദ്രനാണ് ഹൈക്കോടതിയില്‍ ഫയല്‍ ചെയ്തിരിക്കുന്ന പുനഃപരിശോധനാ ഹര്‍ജി പിന്‍വലിക്കാനുള്ള ബോര്‍ഡിന്റെ തീരുമാനം സുപ്രീംകോടതിയെ അറിയിച്ചത്. ഹൈക്കോടതി വിധിക്കെതിരെ ഫയല്‍ ചെയ്യേണ്ട അപ്പീല്‍ തയ്യാറാക്കുന്നതിന് സമയം അനുവദിക്കണമെന്നും അദ്ദേഹം കോടതിയില്‍ ആവശ്യപ്പെട്ടു. കേസില്‍ സുപ്രീംകോടതി അയച്ച നോട്ടീസിന് മറുപടി നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്ന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ജയ്ദീപ് ഗുപ്തയും സ്റ്റാന്റിങ് കോണ്‍സല്‍ സി കെ ശശിയും കോടതിയില്‍ ആവശ്യപ്പെട്ടു. ഈ ആവശ്യവും ജസ്റ്റിസുമാരായ മനോജ് മിശ്ര, മന്‍മോഹന്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് അംഗീകരിച്ചു.

supreme court
അനുബന്ധ തെളിവുകള്‍ പ്രധാനം, കുറ്റസമ്മതമൊഴി മാത്രം ശിക്ഷ വിധിക്കാന്‍ പര്യാപ്തമല്ല: സുപ്രീം കോടതി

ഭൂമിയില്‍ തല്‍സ്ഥിതി തുടരാന്‍ സുപ്രീംകോടതി നേരത്തെ ഇടക്കാല ഉത്തരവിലൂടെ നിര്‍ദേശിച്ചിരുന്നു. ഈ ഇടക്കാല ഉത്തരവ് നീട്ടണം എന്ന വഖഫ് സംരക്ഷണ വേദിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ അബ്ദുള്ള നസീഹ് ആവശ്യപ്പെട്ടു. ഈ ആവശ്യവും സുപ്രീംകോടതി അംഗീകരിച്ചു

Summary

munambam land case waqf board supremecourt

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com