നടപടി എടുത്തതിന്റെ വൈരാഗ്യം; ശിശു വികസന പ്രൊജക്ട് ഓഫീസറെ വെട്ടിക്കൊല്ലാൻ ശ്രമം; പ്രതി പിടിയിൽ

ഇതേ ഓഫീസിൽ മുൻപ് ജോലി ചെയ്തിരുന്ന ശരവണൻ എന്നയാളാണ് ഡോ.രാജേശ്വരിയെ ആക്രമിച്ചത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

തേനി: ശിശു വികസന പ്രൊജക്ട് ഓഫീസറെ കലക്ടറേറ്റ് ഓഫീസിനുള്ളിൽ കയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമം. തേനി കലക്ടറേറ്റിലാണ് സംഭവം. ശിശുവികസന പ്രൊജക്ട് ഓഫീസർ ഡോ. രാജേശ്വരിക്കാണ് വെട്ടേറ്റത്. സംഭവത്തിൽ പ്രതിയെ പിടികൂടി.

ഇതേ ഓഫീസിൽ മുൻപ് ജോലി ചെയ്തിരുന്ന ശരവണൻ എന്നയാളാണ് ഡോ.രാജേശ്വരിയെ ആക്രമിച്ചത്. തലയ്ക്കും കഴുത്തിനും വെട്ടേറ്റ ഡോ. രാജേശ്വരിയെ തേനി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

സാമ്പത്തിക തട്ടിപ്പിന്റെ പേരിൽ വകുപ്പുതല നടപടി എടുത്തതിന്റെ വൈരാഗ്യത്തിലാണ് പ്രതി ആക്രമിച്ചതെന്നാണ് പൊലീസ് വിശദീകരിക്കുന്നത്.

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com