Murder convict on parole shot dead in Patna hospital
വെടിവെച്ച് കൊലപ്പെടുത്തുന്നതിനായി അക്രമികള്‍ എത്തുന്നു/parole shot dead വിഡിയോ സ്‌ക്രീന്‍ഷോട്ട്

കൊലപാതകക്കേസ് പ്രതിയെ ആശുപത്രിയില്‍ വെടിവെച്ച് കൊന്നു; ആക്രമണം പരോളിലിറങ്ങിയപ്പോള്‍

വെടിയേല്‍ക്കുന്നതിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
Published on

പട്‌ന: കൊലപാതക കേസില്‍ ശിക്ഷിക്കപ്പെട്ട് പരോളില്‍ പുറത്തിറങ്ങിയയാളെ സ്വകാര്യ ആശുപത്രിക്കുള്ളില്‍ വെടിവെച്ച് കൊലപ്പെടുത്തി. ബിഹാറിലെ പട്‌നയിലാണ് സംഭവം. ബക്‌സര്‍ സ്വദേശിസായ ചന്ദന്‍ എന്നയാളാണ് വെടിയേറ്റ് മരിച്ചത്.

Murder convict on parole shot dead in Patna hospital
'പങ്കിടാന്‍ വിവരങ്ങളില്ല'; നിമിഷ പ്രിയ വിഷയത്തില്‍ കാന്തപുരത്തിന്റെ ഇടപെടലിനെ കുറിച്ചറിയില്ലെന്ന് വിദേശകാര്യ മന്ത്രാലയം

വെടിയേല്‍ക്കുന്നതിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ആയുധധാരികളായ അഞ്ച് പേര്‍ ആശുപത്രിയുടെ ഐസിയുവില്‍ കയറി ചന്ദനെ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതക കേസില്‍ ശിക്ഷിക്കപ്പെട്ട് ബ്യൂര്‍ ജയിലിലായിരുന്നു ചന്ദന്‍. പരോളിലിറങ്ങിയ ഇയാള്‍ ചികിത്സയ്ക്കായി ആശുപത്രിയിലെത്തിയപ്പോഴാണ് വെടിവെച്ച് കൊലപ്പെടുത്തിയത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം.

Murder convict on parole shot dead in Patna hospital
125 യൂണിറ്റ് വരെ വൈദ്യുതി സൗജന്യം, വമ്പൻ പ്രഖ്യാപനവുമായി നിതീഷ് കുമാർ

സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. 2005 ന് മുമ്പ് ആര്‍ജെഡിയുടെ ഭരണകാലത്ത് ബിഹാറില്‍ ഇത്തരമൊരു സംഭവം നടന്നിരുന്നോയെന്ന് പാര്‍ട്ടി നേതാവ് തേജസ്വി യാദവ് എക്‌സില്‍ കുറിച്ചു. സംസ്ഥാനത്ത് ക്രമസമാധാനം പൂര്‍ണമായും തകര്‍ന്നെന്ന് ലോക്‌സഭാ എംപി രാജേഷ് രഞ്ജന്‍ അഭിപ്രായപ്പെട്ടു.

Summary

A man who was released on parole after being convicted of murder was shot dead inside a private hospital.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com