അമ്മ മരിച്ചുവീഴും; ഓക്‌സിജന്‍ സിലിണ്ടര്‍ എടുത്തുകൊണ്ടുപോകരുത്; പൊലീസിനോട് യാചിച്ച് മകന്‍ (വീഡിയോ)

തന്റെ അമ്മ മരിച്ചുപോകും. ദയവായി ഓക്സിജന്‍ സിലിണ്ടറുകള്‍ എടുത്തുകൊണ്ടു പോകരുത്. ഞാന്‍ നിങ്ങളോട് അപേക്ഷിക്കുകയാണ്
പൊലീസുകാരോട് പിപിഇ കിറ്റ് ധരിച്ച് യാചിക്കുന്ന മകന്‍ വീഡിയോ ദൃശ്യം
പൊലീസുകാരോട് പിപിഇ കിറ്റ് ധരിച്ച് യാചിക്കുന്ന മകന്‍ വീഡിയോ ദൃശ്യം
Updated on
1 min read

ആഗ്ര:  ഉത്തര്‍പ്രദേശിലെ സ്വകാര്യ ആശുപത്രിയില്‍ കോവിഡ് രോഗിയായ അമ്മയില്‍ നിന്ന് ഓക്‌സിജന്‍ സിലിണ്ടര്‍ എടുത്തുകൊണ്ടുപോകുന്ന പൊലീസുകാരോട് യാചിക്കുന്ന മകന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നു. തന്റെ അമ്മ മരിച്ചുപോകും. ദയവായി ഓക്സിജന്‍ സിലിണ്ടറുകള്‍ എടുത്തുകൊണ്ടു പോകരുത്. ഞാന്‍ നിങ്ങളോട് അപേക്ഷിക്കുകയാണ്. എന്ന് മകന്‍ യാചിക്കുന്നത് വീഡിയോയില്‍ കാണാം. 

യൂത്ത് കോണ്‍ഗ്രസാണ് ഈ വീഡിയോ ട്വിറ്ററിലൂടെ പങ്കുവെച്ചിരിക്കുന്നത്. ഓക്സിജന്‍ സിലിണ്ടറുകള്‍ എടുത്തുകൊണ്ടു പോകരുതെന്ന് അപേക്ഷിക്കുന്ന വ്യക്തിയുടെ അമ്മയെ ഈ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

ആശുപത്രിയുടെ മുന്നില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ആംബുലന്‍സിലേക്ക് ഓക്സിജന്‍ സിലിണ്ടറുകള്‍ കയറ്റുന്നതിന് കാവല്‍നില്‍ക്കുന്ന പൊലീസുകാരോടാണ് ഇയാള്‍ യാചനയുടെ സ്വരത്തില്‍ അപേക്ഷിക്കുന്നത്. ദയവുചെയ്ത്  കൊണ്ടുപോകരുത്(ഓക്സിജന്‍ സിലിണ്ടര്‍). താന്‍ എവിടെനിന്ന് ഓക്സിജന്‍ സിലിണ്ടര്‍ സംഘടിപ്പിക്കും? അമ്മയെ തിരികെയെത്തിക്കുമെന്ന് വീട്ടുകാര്‍ക്ക് വാക്കുകൊടുത്തിട്ടാണ് താന്‍ ഇങ്ങോട്ടു വന്നത്- പിപിഇ കിറ്റ് ധരിച്ച യുവാവ് മുട്ടുകുത്തിനിന്ന് പൊലീസുകാരോട് അപേക്ഷിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. 

എന്നാല്‍ പൊലീസുകാര്  ഓക്സിജന്‍ നിറച്ച സിലിണ്ടറുകള്‍ ആശുപത്രിയില്‍നിന്ന് കൊണ്ടുപോയെന്ന ആരോപണത്തിനെതിരെ ഉത്തര്‍ പ്രദേശ് പൊലീസ് രംഗത്തെത്തി. രണ്ടുദിവസം മുന്‍പ് ആഗ്രയില്‍ ഓക്സിജന്‍ ക്ഷാമം അനുഭവപ്പെടുകയും ആളുകള്‍ തങ്ങളുടെ കൈവശമുണ്ടായിരുന്ന സിലിണ്ടറുകള്‍ ആശുപത്രികള്‍ക്ക് തിരികെ നല്‍കുകയും ചെയ്തിരുന്നു ആഗ്ര എസ്പി പറഞ്ഞു.

വീഡിയോയില്‍ കാണുന്ന രണ്ടുപേര്‍ കൊണ്ടുപോകുന്നത് കാലിയായ സിലിണ്ടറാണ്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന ബന്ധുവിന് ഓക്സിജന്‍ സിലിണ്ടര്‍ സംഘടിപ്പിച്ച് നല്‍കണമെന്ന് പോലീസുകാരോട് അഭ്യര്‍ഥിക്കുകയാണ് വീഡിയോയില്‍ കാണുന്ന യുവാവ് ചെയ്യുന്നത്. ആരും ഓക്സിജന്‍ നിറച്ച സിലിണ്ടറുകള്‍ എടുത്തുകൊണ്ടുപോവുകയായിരുന്നില്ലെന്നും എസ്പി കൂട്ടിച്ചേര്‍ത്തു.  

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Cockroach Janata Party leader's family will not support son's politics
Sadiq Ali Thangal_vijay
Twisha Sharma
supreme court
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com