പൂര്‍ണ നഗ്നമായ രീതിയില്‍ 25കാരിയുടെ മൃതദേഹം വീട്ടിനുള്ളില്‍; ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന് ഭര്‍ത്താവ്; അന്വേഷണം

യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതാണെന്ന് ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കി.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

ലഖ്‌നൗ: പൂര്‍ണ നഗ്നമായ രീതിയില്‍ വീട്ടിനുള്ളില്‍ 25കാരിയുടെ മൃതദേഹം കണ്ടെത്തി. ഉത്തര്‍പ്രദേശിലെ അംരോഹ ജില്ലയിലെ ആദംപൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതാണെന്ന് ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ കേസ് എടുത്തതായി പൊലീസ് അറിയിച്ചു.

ഞായറാഴ്ച രാത്രിയാണ് സംഭവം. ഭര്‍ത്താവ് ധീര്‍സിങ് വയലില്‍ നനയ്ക്കാനായി പോയപ്പോഴാണ് സംഭവം. നനച്ച് തിരിച്ചെത്തി വീടിന്റെ വാതില്‍ മുട്ടിയപ്പോള്‍ തുറക്കാതെ വന്നപ്പോള്‍ നോക്കിയപ്പോഴാണ് രക്തത്തില്‍ കുളിച്ച നിലയില്‍ ഭാര്യയുടെ മൃതദേഹം കണ്ടെത്തിയത്. യുവതിയുടെ ശരീരം പൂര്‍ണനഗ്നമായ നിലയിലായിരുന്നു.

സംഭവത്തില്‍ ഭര്‍ത്താവ് പരാതി നല്‍കിയതായി ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് സതീഷ് ചന്ദ്ര പാണ്ഡെ പറഞ്ഞു. ഭാര്യയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതാണെന്നാണ് പരാതിയില്‍ പറയുന്നതെന്നും പൊലീസ് പറഞ്ഞു. യുവതി ബലാത്സംഗത്തിനിരയായോ എന്ന് പറയാന്‍ കഴിയില്ലെന്ന് പൊലീസ് പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം മാത്രമെ കൂടുതല്‍ പ്രതികരിക്കാന്‍ കഴിയുകയുള്ളുവെന്നും പൊലീസ് പറഞ്ഞു. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്നും അദ്ദേഹം പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com