പത്താം ക്ലാസ് പാസായത് ജനിക്കുന്നതിന് മുമ്പോ? നന്ദിഗ്രാമിൽ ബിജെപി സ്ഥാനാർഥിയുടെ സത്യവാങ്മൂലത്തിൽ പൊരുത്തക്കേട്: കൽക്കട്ട ഹൈക്കോടതിയെ സമീപിച്ച് കോൺഗ്രസ്

പ്രായം 60 കഴിഞ്ഞെന്ന് രേഖപ്പെടുത്തി, പത്താം ക്ലാസ് ജയിച്ചത് 1965-ൽ; തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനാസ്ഥ പരിശോധിക്കണമെന്ന് ഹർജി
Hasirani Rath
Hasirani Rath
Edited By:
Updated on
2 min read

കൊൽക്കത്ത: ബംഗാളിലെ നന്ദിഗ്രാം നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ബിജെപി സ്ഥാനാർഥി ഹസിറാണി രഥിന്റെ നാമനിർദ്ദേശ പത്രികയിലെയും സത്യവാങ്മൂലത്തിലെയും വിദ്യാഭ്യാസ യോഗ്യതയും പ്രായവും സംബന്ധിച്ചപൊരുത്തക്കേടുകൾ ചൂണ്ടിക്കാട്ടി കോൺഗ്രസ് കൽക്കട്ട ഹൈക്കോടതിയെ സമീപിച്ചു. തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ നൽകിയിട്ടുള്ള വിവരങ്ങളിലെ പൊരുത്തക്കേടുകൾ കോടതിയുടെ നേരിട്ടുള്ള പരിശോധനയ്ക്ക് വിധേയമാക്കണമെന്നും, വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിച്ച നിഷ്ക്രിയമായ നിലപാട് പരിശോധിക്കണമെന്നും ആവശ്യപ്പെട്ടാണ് കോൺഗ്രസ് റിട്ട് ഹർജി ഫയൽ ചെയ്തത്.

Hasirani Rath
'കുടുംബാംഗങ്ങളെ അധിക്ഷേപിക്കുന്നതും മോശം സന്ദേശങ്ങള്‍ അയക്കുന്നതും മാനസിക പീഡനം'; ഭാര്യക്ക് വിവാഹമോചനം നേടാന്‍ അര്‍ഹതയുണ്ടെന്ന് ഹൈക്കോടതി

സത്യവാങ്മൂലത്തിൽ ജനനത്തീയതി കൃത്യമായി വ്യക്തമാക്കാതെ തന്റെ പ്രായം '60 വയസ്സിന് മുകളിൽ' എന്നാണ് ഹസിറാണി രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാൽ വിദ്യാഭ്യാസ യോഗ്യതയുടെ കോളത്തിൽ ചൗഖാലി ഗംഗ പത്മ മിലൻ കന്യാ വിദ്യാപീഠത്തിൽനിന്ന് 1965-ൽ പത്താം ക്ലാസ് പരീക്ഷ പാസായതായും കാണിച്ചിരിക്കുന്നു. ഈ കണക്കുകൾ തമ്മിൽ വലിയ അന്തരവും പൊരുത്തക്കേടുമുണ്ടെന്നാണ് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നത്. 2026-ൽ ഇവർക്ക് 60 വയസ്സാണ് പ്രായമെങ്കിൽ ഇവരുടെ ജനന വർഷം 1966 ആയിരിക്കണം. അതായത് പത്താം ക്ലാസ് പാസായെന്ന് പറയുന്ന 1965-ന് ഒരു വർഷം ശേഷമാണ് ഇവർ ജനിച്ചതെന്ന് വരും. ഇനി പ്രായം 65 ആണെന്ന് കണക്കാക്കിയാൽ പോലും നാലാം വയസ്സിൽ പത്താം ക്ലാസ് പൂർത്തിയാക്കിയെന്ന് വിശ്വസിക്കേണ്ടിവരും. സാധാരണയായി 14 മുതൽ 16 വയസ്സുവരെയുള്ള പ്രായത്തിലാണ് പത്താം ക്ലാസ് പാസാകുന്നതെങ്കിൽ ഇവരുടെ ജനനം 1949-51 കാലഘട്ടത്തിലായിരിക്കണം. അങ്ങനെയെങ്കിൽ നിലവിൽ ഇവർക്ക് 75 മുതൽ 77 വയസ്സുവരെ പ്രായമുണ്ടാകണം. ഈ കള്ളക്കണക്കുകൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും കൃത്യമായ വിശദീകരണം നൽകിയില്ലെങ്കിൽ ബിജെപി സ്ഥാനാർഥിയുടെ നാമനിർദ്ദേശ പത്രിക തള്ളണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.

Hasirani Rath
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ ക്രിമിനൽ കോടതിയലക്ഷ്യ നടപടി: അറ്റോർണി ജനറലിന്റെ അനുമതി തേടി സുപ്രീം കോടതി അഭിഭാഷകൻ

പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ശുഭങ്കർ സർക്കാരിന്റെ നിർദ്ദേശപ്രകാരം പാർട്ടി മീഡിയ വിഭാഗം ചെയർപേഴ്സണും സൗത്ത് കൊൽക്കത്ത ജില്ലാ പ്രസിഡന്റുമായ മിത ചക്രവർത്തിയാണ് പാർട്ടിക്ക് വേണ്ടി ഹൈക്കോടതിയിൽ ഹർജി നൽകിയത്. അഭിഭാഷകനായ അജിതേഷ് പാണ്ഡെ മുഖേനയാണ് റിട്ട് നടപടികൾ സ്വീകരിച്ചത്. തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ തെറ്റായ വിവരങ്ങൾ നൽകിയിട്ടും വിഷയത്തിൽ കമ്മീഷൻ കൃത്യമായ അന്വേഷണം നടത്താത്തത് നിയമവിരുദ്ധമാണെന്ന് കോൺഗ്രസ് ആരോപിച്ചു. ഒക്ടോബർ ആറിനാണ് നന്ദിഗ്രാമിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഒക്ടോബർ നാലിന് പരസ്യപ്രചാരണം അവസാനിക്കും. ഒക്ടോബർ ഒൻപതിനാണ് വോട്ടെണ്ണൽ.

Hasirani Rath
ഇൻസ്റ്റഗ്രാം അക്കൗണ്ട് റദ്ദാക്കിയതിനെതിരായ അപ്പീലിൽ കേന്ദ്രത്തിന്റെ കാലതാമസം: എസ്എഫ്ഐ ഡൽഹി ഹൈക്കോടതിയിൽ

ബിജെപി സ്ഥാനാർഥിക്കെതിരെ നിയമപോരാട്ടം ശക്തമാക്കുന്നതിനൊപ്പം, നന്ദിഗ്രാമിലെ കോൺഗ്രസ് സ്ഥാനാർഥിയായ മിലൻ പ്രധാനെ തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്തിറക്കാൻ അദ്ദേഹത്തിനായി കോൺഗ്രസ് കൽക്കട്ട ഹൈക്കോടതിയിൽ ജാമ്യാപേക്ഷയും സമർപ്പിച്ചു. 2007-ലെ ചരിത്രപ്രസിദ്ധമായ നന്ദിഗ്രാം ഭൂമി ഏറ്റെടുക്കൽ വിരുദ്ധ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത പഴയ കേസുകളിലും, മറ്റൊരു ആംസ് ആക്ട് കേസിലും അറസ്റ്റ് വാറന്റ് നിലവിലുണ്ടെന്ന് കാണിച്ച് കഴിഞ്ഞ ആഴ്ചയാണ് പൊലീസ് മിലൻ പ്രധാനെ അറസ്റ്റ് ചെയ്തത്. വിവിധ കോടതികൾ ഒക്ടോബർ മൂന്ന്, അഞ്ച് തീയതികൾ വരെ ഇയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. വോട്ടെടുപ്പ് അടുത്തിരിക്കെ രാഷ്ട്രീയ പ്രേരിതമായി നടത്തിയ അറസ്റ്റാണെന്ന് ആരോപിച്ചാണ് മിലൻ പ്രധാന് അടിയന്തര ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളത്.

Hasirani Rath
ഓടുന്ന സ്ലീപ്പര്‍ ബസിന് തീപിടിച്ചു; ഉത്തര്‍പ്രദേശില്‍ ഒന്‍പത് പേര്‍ വെന്തുമരിച്ചു, നിരവധിപ്പേര്‍ക്ക് പൊള്ളലേറ്റു
Summary

The West Bengal Congress has moved the Calcutta High Court challenging glaring discrepancies in the election affidavit submitted by BJP nominee Hasirani Rath for the upcoming Nandigram assembly bypoll, particularly highlighting mathematical absurdities concerning her declared age and educational qualification

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com