'ഒരു കപ്പ് ചായയേക്കാള്‍ വിലക്കുറവാണ് ഇന്ത്യയില്‍ മൊബൈല്‍ ഡാറ്റയ്ക്ക്; നിക്ഷേപിക്കാന്‍ അനുയോജ്യ സമയം'

ഇന്ത്യ കൈവരിച്ച മറ്റ് നേട്ടങ്ങളും അദ്ദേഹം എടുത്ത് പറഞ്ഞു. മൊബൈല്‍ ഉല്‍പ്പാദനം 28 മടങ്ങായി വര്‍ധിച്ചുവെന്നും കയറ്റുമതി 127 ശതമാനം ഉയര്‍ന്നുവെന്നും അദ്ദേഹം പറഞ്ഞു.
 Narendra Modi-'Mobile data in India is cheaper than a cup of tea; right time to invest'
മൊബൈല്‍ കോണ്‍ഫറന്‍സ് 2025 പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യുന്നു/ Narendra Modi X
Updated on
1 min read

ന്യൂഡല്‍ഹി: മൊബൈല്‍ ഡാറ്റയ്ക്ക് ഇപ്പോള്‍ ഒരു കപ്പ് ചായയേക്കാള്‍ വില കുറവാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡാറ്റാ ഉപഭോഗത്തിന്റെ കാര്യത്തില്‍ ഇന്ത്യ മുന്‍നിര രാജ്യങ്ങളില്‍ ഒന്നാണ്. ഇന്ത്യയുടെ ഉപഭോക്തൃ ഡാറ്റാ ചെലവ് ഇപ്പോള്‍ ഒരു കപ്പ് ചായയുടെ വിലയേക്കാള്‍ കുറവാണ് പ്രധാനമന്ത്രി പറഞ്ഞു. ന്യൂഡല്‍ഹി യശോഭൂമി കണ്‍വെന്‍ഷന്‍ സെന്ററില്‍ ഒമ്പതാമത് ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസ് (ഐഎംസി) 2025 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 Narendra Modi-'Mobile data in India is cheaper than a cup of tea; right time to invest'
സിംഗപ്പൂരിലെ യാട്ട് പാര്‍ട്ടിയില്‍ സുബീന്‍ ഗാര്‍ഗിനൊപ്പം; പൊലീസ് സൂപ്രണ്ടായ കസിന്‍ അറസ്റ്റില്‍

ഇന്ത്യ കൈവരിച്ച മറ്റ് നേട്ടങ്ങളും അദ്ദേഹം എടുത്ത് പറഞ്ഞു. മൊബൈല്‍ ഉല്‍പ്പാദനം 28 മടങ്ങായി വര്‍ധിച്ചുവെന്നും കയറ്റുമതി 127 ശതമാനം ഉയര്‍ന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ നിക്ഷേപിക്കാനും നവീകരിക്കാനും ഉല്‍പ്പാദിപ്പിക്കാനും ഏറ്റവും അനുയോജ്യമായ സമയമാണിതെന്നും മോദി പറഞ്ഞു.

2014 മുതല്‍ ഇന്ത്യയുടെ ഇലക്ട്രോണിക്‌സ് ഉല്‍പ്പാദനത്തില്‍ ആറിരട്ടി വര്‍ധനവുണ്ടായെന്നും അദ്ദേഹം പറഞ്ഞു. ഒരു അറിയപ്പെടുന്ന ആഗോള കമ്പനിയുടെ വിതരണ ശൃംഖലയില്‍ ഇപ്പോള്‍ 45 ഇന്ത്യന്‍ പ്രാദേശിക പങ്കാളികളുണ്ട്. ഇതുവഴി 3.5 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടു. ആപ്പിളിനെക്കുറിച്ചാണ്. അദ്ദേഹം പറഞ്ഞത്. ഡിക്‌സണ്‍, ആംബര്‍, എച്ച്‌സിഎല്‍ ടെക്, വിപ്രോ, മതര്‍സണ്‍ ഗ്രൂപ്പ് ഉള്‍പ്പെടെയുള്ള കമ്പനികള്‍ക്ക് ഇപ്പോള്‍ ആപ്പിളുമായി പങ്കാളിത്തമുണ്ട്. ആഗോള വിതരണ ശൃംഖലയിലെ തടസങ്ങള്‍ പരിഹരിക്കാന്‍ ഇന്ത്യ മുന്‍കൈ എടുക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

 Narendra Modi-'Mobile data in India is cheaper than a cup of tea; right time to invest'
ബ്രിട്ടീഷ് പ്രധാനമന്ത്രി സ്റ്റാര്‍മര്‍ ഇന്ത്യയിലെത്തി, വ്യാപാരകരാര്‍ തുടര്‍ ചര്‍ച്ച മുഖ്യ അജണ്ട

ബിഎസ്എന്‍എല്‍ പുതിയതായി അവതരിപ്പിച്ച പൂര്‍ണമായും ഇന്ത്യന്‍ നിര്‍മിതമായ 4ജി സാങ്കേതിക വിദ്യകളെ പ്രധാനമന്ത്രി എടുത്ത് പറഞ്ഞു. നേരത്തെ സാങ്കേതിക വിപ്ലവത്തില്‍ പിന്നോട്ട് പോയ വിദൂര പ്രദേശങ്ങളിലെ ഇന്ത്യക്കാര്‍ക്ക് തടസമില്ലാത്ത കണക്ടിവിറ്റി നല്‍കാന്‍ ഇതുവഴി സാധിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് മെയ്ഡ് ഇന്‍ ഇന്ത്യ 4ജി സ്റ്റാക്ക് പുറത്തിറക്കിയപ്പോള്‍ ഒരു ലക്ഷം മൊബൈല്‍ ടവറുകള്‍ നിര്‍മിച്ചു. ഇതിന്റെ ഫലമായി 1.2 കോടി ആളുകള്‍ ഡിജിറ്റല്‍ ഇന്ത്യയുടെ ഭാഗമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തദ്ദേശീയമായി നിര്‍മിച്ച 4ജി സ്റ്റാക്ക് ഇപ്പോള്‍ കയറ്റുമതിക്ക് തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു. ഒരു പതിറ്റാണ്ട് മുമ്പ് താന്‍ ഒരു ഡിജിറ്റല്‍-ഫസ്റ്റ് ഇന്ത്യ എന്ന കാഴ്ചപ്പാട് മുന്നോട്ട് വെച്ചപ്പോള്‍ ചിലര്‍ പരിഹസിച്ചുവെന്നതും മോദി ഓര്‍മിപ്പിച്ചു. 2ജിക്ക് വേണ്ടി ബുദ്ധിമുട്ടിയ രാജ്യം ഇപ്പോള്‍ എല്ലാ ജില്ലകളിലും 5ജി എത്തിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

Summary

'Mobile data in India is cheaper than a cup of tea; right time to invest'

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com