ശരീരത്തിന് കാന്തശക്തി ലഭിച്ചതായി അവകാശപ്പെടുന്ന അരവിന്ദ് സോനാര്‍
ശരീരത്തിന് കാന്തശക്തി ലഭിച്ചതായി അവകാശപ്പെടുന്ന അരവിന്ദ് സോനാര്‍

കോവിഡ് വാക്‌സിന്‍ എടുത്തതോടെ ശരീരത്തിന് കാന്തശക്തി; അവകാശവാദം (വീഡിയോ)

മഹാരാഷ്ട്ര നാസിക്കിലെ അരവിന്ദ് സോനാറിന്റെ അവകാശവാദം കേട്ട് ഞെട്ടിരിക്കുകയാണ് സോഷ്യല്‍മീഡിയ
Published on

മുംബൈ: വാക്‌സിന്‍ സ്വീകരിച്ചവരില്‍ ചിലരില്‍ തലവേദന, പനി, ശരീരവേദന തുടങ്ങിയ ശാരിരീക ബുദ്ധിമുട്ടുകള്‍ കണ്ടുവരുന്നുണ്ട്. എന്നാല്‍ മഹാരാഷ്ട്ര നാസിക്കിലെ അരവിന്ദ് സോനാറിന്റെ അവകാശവാദം കേട്ട് ഞെട്ടിരിക്കുകയാണ് സോഷ്യല്‍മീഡിയ. കോവിഡ് വാക്‌സിന്റെ രണ്ടാം ഡോസ് സ്വീകരിച്ചതിന് പിന്നാലെ തനിക്ക് കാന്തികശക്തി ലഭിച്ചതായാണ് അരവിന്ദ് സോനാറിന്റെ അവകാശവാദം. ലോഹവസ്തുക്കള്‍ അരവിന്ദ് സോനാറിന്റെ ശരീരത്തില്‍ കാന്തം പോലെ ഒട്ടുന്നതിന്റെ വീഡിയോ വൈറലായിരിക്കുകയാണ്.

തന്റെ അവകാശവാദം തെളിയിക്കാന്‍ അരവിന്ദ് സോനാര്‍ തന്നെയാണ് വീഡിയോ പങ്കുവെച്ചത്. വീഡിയോയില്‍ സ്പൂണുകള്‍, നാണയങ്ങള്‍ തുടങ്ങി ലോഹവസ്തുക്കള്‍ ശരീരത്തില്‍ കാന്തം പോലെ ഒട്ടുന്നത് കാണാം. കോവിഡ് വാക്‌സിന്റെ രണ്ടാം ഡോസ് എടുത്തതിന് ശേഷമാണ് തനിക്ക് കാന്തികശക്തി ഉണ്ടായതെന്ന് അരവിന്ദ് സോനാര്‍ അവകാശപ്പെടുന്നു.

തുടക്കത്തില്‍ ഇത് വിയര്‍പ്പ് കൊണ്ടായിരിക്കുമെന്നാണ് വീട്ടുകാര്‍ കരുതിയത്. എന്നാല്‍ കുളി കഴിഞ്ഞശേഷവും പരീക്ഷിച്ചപ്പോള്‍ ലോഹവസ്തുക്കള്‍ വീണ്ടും ശരീരത്തില്‍ ഒട്ടുകയായിരുന്നു. നാസിക് മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ ഡോക്ടര്‍മാര്‍ അരവിന്ദിനെ പരിശോധിച്ചു. വാക്‌സിന് ശേഷമാണ് ഇത് സംഭവിച്ചതെന്നതിന് സ്ഥിരീകരണമില്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. പരിശോധന റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com