മുംബൈ: ആരോഗ്യ മന്ത്രാലയം നിരോധിച്ച മരുന്ന് ദുരുപയോഗം ചെയ്യാൻ ശ്രമിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. കോഡിൻ അടങ്ങിയ 8,640 മരുന്ന് കുപ്പികളാണ് നാർകോട്ടിക് കൺട്രോൾ ബ്യൂറോ കണ്ടെടുത്തത്. പ്രതികൾ സഞ്ചരിച്ച പിക്കപ്പും ഇരുചക്ര വാഹനവും ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.
864 കിലോ കഫ് സിറപ്പ് കുപ്പികൾ അടങ്ങിയ 60 പെട്ടികളാണ് ആഗ്ര-മുംബൈ ഹൈവേയിൽ നിന്ന് അന്വേഷണ സംഘം പിടിച്ചെടുത്തത്. മുംബൈയിലെയും താനെയിലെയും ചില ഭാഗങ്ങളിൽ ലഹരിക്കും മറ്റു ആവശ്യങ്ങൾക്കും വിതരണം ചെയ്യാനായിരുന്നു പ്രതികളുടെ പദ്ധതി.
2016ൽ ആരോഗ്യ മന്ത്രാലയം നിരോധിച്ച 350 മരുന്നുകളിൽ കോഡിൻ അടങ്ങിയ മരുന്നുകളും ഉൾപ്പെട്ടിരുന്നു. കോഡിൻ ചുമ സിറപ്പുകളുടെ ഉയർന്ന തോതിലുള്ള ഉപയോഗം ആരോഗ്യത്തിന് ദോഷം ചെയ്യുമെന്നതിനാൽ അമേരിക്കയിലെ ഡ്രഗ് എൻഫോഴ്സ്മെന്റ് അഡ്മിനിസ്ട്രേഷൻ മരുന്നിന് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കാം അച്ഛനൊപ്പം അഗ്നികുണ്ഠത്തിലൂടെ നടക്കുന്നതിനിടെ തീയില്‍ വീണു; ആണ്‍കുട്ടിക്ക് പരിക്ക്
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates