15 സെക്കന്‍ഡില്‍ 30 റൗണ്ട് വെടിയുതിര്‍ത്തു; കുല്‍ഗാമിലെ ഭീകരാക്രമണം ലഷ്‌കര്‍ ശൈലിയില്‍; ദൃശ്യങ്ങള്‍ പുറത്ത്

സംഭവത്തില്‍ അഭ്യന്തരമന്ത്രാലയം റിപ്പോര്‍ട്ട് തേടി.
Nearly 30 Rounds Fired In 15 Seconds: Terror Attack On CRPF Camp On Camera
കുല്‍ഗാമിലെ ഭീകരാക്രമണം ലഷ്‌കര്‍ ശൈലിയില്‍
Edited By:
Updated on: 
1 min read

ശ്രീനഗര്‍: കശ്മീരിലെ കുല്‍ഗാമില്‍ ബുധനാഴ്ച ഉച്ചയ്ക്ക് സിആര്‍പിഎഫ് ചെക്ക് പോസ്റ്റിന് നേരെയുണ്ടായ ഭീകരാക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്. മോട്ടോര്‍ ബൈക്കിലെത്തിയ സംഘമാണ് വെടിയുതിര്‍ത്തത്. മൂന്ന് ജവാന്‍മാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സംഭവത്തില്‍ അഭ്യന്തരമന്ത്രാലയം റിപ്പോര്‍ട്ട് തേടി.

ഭീകരർ സഞ്ചരിക്കാൻ ഉപയോഗിച്ച മോട്ടോർ ബൈക്ക് സുരക്ഷാസേന തിരിച്ചറിഞ്ഞു. കൃത്യം നിർവ്വഹിച്ച ശേഷം അതിവേഗം കടന്നുകളയുന്ന ലഷ്കറെ തൊയ്ബയുടെ 'ഷൂട്ട് ആൻഡ് സ്കൂട്ട്' ശൈലിയിലാണ് ആക്രമണം നടന്നിരിക്കുന്നത് എന്നാണ് നിഗമനം. സംഭവത്തിൽ ഒരു പാകിസ്ഥാൻ സ്വദേശിയായ ഭീകരനും പ്രദേശവാസിയായ ഒരാൾക്കും പങ്കുണ്ടെന്ന് സുരക്ഷാസേന സംശയിക്കുന്നു.

15 സെക്കന്‍ഡിനുള്ളില്‍ 30-തവണയാണ് അക്രമികള്‍ വെടിയുതിര്‍ത്തത്. അടുത്ത ഒരു മിനിറ്റിനുള്ളില്‍ മറ്റൊരു ഡസന്‍ വെടിയൊച്ചകള്‍ കൂടി വീഡിയോയില്‍ കേള്‍ക്കാം. മിർ ബസാറിന് സമീപം അഖ്‌റാനിലാണ് സിആര്‍പിഎഫ് ജവാന്‍മാരെ ഭീകരര്‍ ലക്ഷ്യമിട്ടത്. വെടിവയ്പ്പിനുശേഷം രക്ഷപ്പെട്ട, ഭീകരര്‍ക്കായി സൈന്യത്തിന്‍റേയും സിആര്‍പിഎഫിന്‍റേയും ജമ്മു കശ്മീര്‍ പൊലീസിന്‍റേയും നേതൃത്വത്തില്‍ വ്യാപകമായ തിരച്ചില്‍ തുടങ്ങി. ലഷ്കര്‍ ബന്ധമുള്ള തദ്ദേശീയ ഭീകരരാണ് ആക്രമണത്തിന് പിന്നിലെന്നാണ് നിഗമനം.

രാകേഷ് ദാസ്, സന്തോഷ് ചന്ദ്രു, സോംവീര്‍ സിങ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ദാസിന് ഇടതുകാലിലും ചന്ദ്രുവിന് വയറിലും നട്ടെല്ലിലും സോംവീറിന് ഇടതു കൈയിലുമാണ് വെടിയേറ്റത്. മൂന്നുപേരും അപകടനില തരണം ചെയ്തിട്ടുണ്ട്. 'ജമ്മു കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ നാകാ ചെക്ക് പോയിന്റില്‍ നിയോഗിച്ചിരുന്ന മൂന്ന് സിആര്‍പിഎഫ് ജവാന്മാര്‍ക്കുനേരെ ബൈക്കിലെത്തിയ അജ്ഞാതര്‍ നിറയൊഴിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് 2.15 ഓടെയാണ് സംഭവം. അക്രമികള്‍ സ്ഥലത്തുനിന്നു രക്ഷപ്പെട്ടു. പരിക്കേറ്റവരെ അനന്ത്‌നാഗിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്'' സിആര്‍പിഎഫ് അറിയിച്ചു.

പരിക്കേറ്റ ജവാന്മാരെ സ്‌ട്രെച്ചറില്‍ ആശുപത്രിയിലേക്കു മാറ്റുന്നതിന്റെയും മാധ്യമപ്രവര്‍ത്തകര്‍ സഹായിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അക്രമികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചതായും സിആര്‍പിഎഫ് പറഞ്ഞു. പ്രദേശവാസികളോടു വീടിനുള്ളില്‍ കഴിയാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Summary

Nearly 30 Rounds Fired In 15 Seconds: Terror Attack On CRPF Camp On Camera

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER