എസ് ജയ്ശങ്കര്‍ ട്വിറ്ററില്‍ പങ്കുവച്ച ചിത്രം
എസ് ജയ്ശങ്കര്‍ ട്വിറ്ററില്‍ പങ്കുവച്ച ചിത്രം

'അതിര്‍ത്തിയില്‍ സമാധാനം വേണം'; ചൈനീസ് വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ജയ്ശങ്കര്‍

ചൈനീസ് വിദേശകാര്യ മന്ത്രി ക്വിന്‍ ഗാങുമായി ലഡാക്ക് അടക്കമുള്ള അതിര്‍ത്തി വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍
Published on

പനാജി: ചൈനീസ് വിദേശകാര്യ മന്ത്രി ക്വിന്‍ ഗാങുമായി ലഡാക്ക് അടക്കമുള്ള അതിര്‍ത്തി വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍. ഷാങ്ഹായ് കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ചൈനീസ് വിദേശകാര്യ മന്ത്രി ഗോവയില്‍ എത്തിയതിന് പിന്നാലെയാണ് ഇരു നേതാക്കളും തമ്മില്‍ ചര്‍ച്ച നടന്നത്. 

ഉഭയകക്ഷി ബന്ധത്തെക്കുറിച്ചും അതിര്‍ത്തി പ്രദേശങ്ങളില്‍ സമാധാനം ഉറപ്പാക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനെ കുറിച്ചും ചൈനീസ് വിദേശകാര്യ മന്ത്രിയുമായി ആശയവിനിമയം നടത്തിയെന്ന് എസ് ജയ്ശങ്കര്‍ ട്വീറ്റ് ചെയ്തു. 

രണ്ട് മാസത്തിനിടെ, രണ്ടാമത്തെ തവണയാണ് ഇരു രാഷ്ട്രങ്ങളിലേയും വിദേശകാര്യ മന്ത്രിമാര്‍ തമ്മില്‍ ചര്‍ച്ച നടത്തുന്നത്. ജി20 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴും ഗാങ് ജയ്ശങ്കറുമായി ചര്‍ച്ച നടത്തിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com