നീറ്റ്​ പരീക്ഷയിൽ തോൽക്കുമെന്ന് പേടി; 19കാരൻ ആത്മഹത്യചെയ്​തു 

യുവാവിനെ കിടപ്പമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു
എസ്​ ധനുഷ്
എസ്​ ധനുഷ്
Updated on
1 min read

സേലം: ഇന്ന് നടക്കുന്ന നീറ്റ്​ പരീക്ഷക്ക്​ തയാറെടുത്തിരുന്ന 19കാരൻ ആത്മഹത്യചെയ്​ത നിലയിൽ. സേലം മേട്ടൂരിന്​ സമീപം ​കൂഴയ്യൂർ സ്വദേശിയായ എസ്​ ധനുഷാണ്​ ജീവനൊടുക്കിയത്​​. യുവാവിനെ കിടപ്പമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. 

 മുമ്പ് രണ്ട് തവണ പരീക്ഷ എഴുതിയിട്ടും അഡ്മിഷൻ നേടാനായില്ല. പരീക്ഷയിൽ വിജയിക്കില്ലെന്ന പേടി ധനുഷിനുണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു. മൃതദേഹം പോസ്​​റ്റ്​മോർട്ടത്തിനായി ​പൊലീസിന്‍റെ നേതൃത്വത്തിൽ​ സർക്കാർ ആശുപത്രിയിലേക്ക്​ മാറ്റി. സംഭവത്തിൽ പൊലീസ്​ കേസ്​ രജിസ്റ്റർ ചെയ്​തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com