നെറ്റ് പരീക്ഷ നീട്ടിവെച്ചു; പുതിയ സമയക്രമം ഇങ്ങനെ

കോളേജ് അധ്യാപക യോഗ്യതാ പരീക്ഷയായ നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് (നെറ്റ്) പരീക്ഷ മാറ്റിവെച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

ന്യൂഡൽഹി: കോളേജ് അധ്യാപക യോഗ്യതാ പരീക്ഷയായ നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് (നെറ്റ്) പരീക്ഷ മാറ്റിവെച്ചു. ഒക്ടോബർ 6 മുതൽ 18 വരെയാണ് നേരത്തെ പരീക്ഷ നടത്താൻ നിശ്ചയിച്ചിരുന്നത്. 

എന്നാൽ യുജിസി നെറ്റ് പരീക്ഷ ഒക്ടോബർ 17 മുതൽ 25 വരെയുള്ള തീയതികളിൽ നടക്കുമെന്ന്  നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) അറിയിച്ചു. ഒക്ടോബർ 6 മുതൽ 8 വരേയും 17 മതൽ 18 വരേയും ആയിരുന്നു നേരത്തെ പ്രഖ്യാപിച്ച സമയക്രമം. ഈ സമയത്ത് മറ്റുചില പരീക്ഷകൾ നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ് പരീക്ഷാ തീയതി പുനഃക്രമീകരിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com