വാർത്താ വിനിമയ മേഖലയിൽ ഇനി പുതിയ ഉയരങ്ങൾ; സിഎംഎസ് 01 വിജയകരമായി വിക്ഷേപിച്ചു

വാർത്താ വിനിമയ മേഖലയിൽ ഇനി പുതിയ ഉയരങ്ങൾ; സിഎംഎസ് 01 വിജയകരമായി വിക്ഷേപിച്ചു
സിഎംഎസ് 01 പറന്നുയർന്നപ്പോൾ/ എഎൻഐ
സിഎംഎസ് 01 പറന്നുയർന്നപ്പോൾ/ എഎൻഐ
Updated on: 
1 min read

ചെന്നൈ: അത്യാധുനിക വാർത്താവിനിമയ ഉപഗ്രഹമായ സിഎംഎസ് 01 ഐഎസ്ആർഒ വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിൽ നിന്ന് പിഎസ്എൽവി റോക്കറ്റിൽ വൈകീട്ട് 3.41-നായിരുന്നു വിക്ഷേപണം. ഇന്ത്യയുടെ 42-ാമത്തെ വാർത്താവിനിമയ ഉപഗ്രഹമാണ് സിഎംഎസ് 01. ക്ഷേപണത്തിന്റെ നാലാം ഘട്ടത്തിൽ ഉപഗ്രഹം റോക്കറ്റിൽ നിന്ന് വേർപെട്ടുവെന്നും സിഎംഎസ് 01 ഓർബിറ്റിൽ പ്രവേശിച്ചുവെന്നും ഐഎസ്ആർഒ അറിയിച്ചു. 

പിഎസ്എൽവിയുടെ 52-ാമത്തെയും ശ്രീഹരിക്കോട്ടയിൽ നിന്നുള്ള 77-ാമത്തെയും വിക്ഷേപണമാണിത്. സിഎംഎസ് 01-ന് 1410 കിലോ ഗ്രാം ഭാരമുണ്ട്. 2011-ൽ വിക്ഷേപിച്ച ജി സാറ്റ് 12-ന് പകരമായാണ് സിഎംഎസ് -01 വിക്ഷേപിക്കുന്നത്.

ഇന്ത്യൻ ഉപഭൂഖണ്ഡം, അന്തമാൻ നിക്കോബാർ, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ വാർത്താവിനിമയ മേഖലയിലെ സേവനങ്ങൾ വർധിപ്പിക്കുന്നതിനും ഈ വിക്ഷേപണം നിർണായകമാകും. ടെലിവിഷൻ, ടെലി എജ്യുക്കേഷൻ, ടെലി മെഡിസിൻ, ദുരന്തനിവാരണം തുടങ്ങിയ മേഖലയ്ക്ക് ഉപഗ്രഹം സഹായകമാകും. ഐഎസ്ആർഒയുടെ ഈ വർഷത്തെ രണ്ടാമത്തെ വിക്ഷേപണമാണിത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com