

ചെന്നൈ: തമിഴ്‌നാട് രാജ്ഭവന്‍ കവാടത്തിന് നേരെ പെട്രോള്‍ ബോംബ് എറിഞ്ഞ കേസില്‍ പ്രതിക്ക് പത്തുവര്‍ഷം കഠിനതടവ്. പൂനമല്ലി എന്‍ഐഎ പ്രത്യേക കോടതിയാണ് കറുക്കാ വിനോദിനെതിരെ ശിക്ഷവിധിച്ചത്. അയ്യായിരം രൂപ പിഴയും വിധിച്ചു.
സ്‌ഫോടക വസ്തുനിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരവും പൊതുമുതല്‍ നശിപ്പിച്ചതിനുമാണ് 39കാരനെ എന്‍ഐഎ പ്രത്യോക കോടതി ശിക്ഷിച്ചത്. 2023 ഒക്ടോബര്‍ 25നായിരുന്നു കേസിനാസ്പദമായ സംഭവം. അതിന്റെ വീഡിയോ ദൃശ്യങ്ങളും പൊലീസ് പുറത്തുവിട്ടിരുന്നു. പരോളിലിറങ്ങിയതിന് പിന്നാലെയായിരുന്നു യുവാവ് രാജ്ഭവന്‍ ഗേറ്റിന് നേരെ പെട്രേള്‍ ബോംബ് എറിഞ്ഞത്. ഇതു പൊട്ടിത്തെറിച്ച് തീ പടര്‍ന്നതോടെ, സുരക്ഷാ ചുമതലയിലുണ്ടായിരുന്ന പൊലീസുകാര്‍ ഇയാളെ പിടികൂടുകയായിരുന്നു.
കേസ് പിന്നീട് എന്‍ഐഎക്ക് കൈമാറി. കഴിഞ്ഞ ജനുവരിയില്‍ വിനോദിനെതിരെ കുറ്റപത്രവും സമര്‍പ്പിച്ചു. പ്രധാന നേതാക്കളുടെ സുരക്ഷ അപകടത്തിലാക്കാനും സുരക്ഷാ ഭീഷണി സൃഷ്ടിക്കാനും വിനോദ് മനഃപൂര്‍വം പ്രവര്‍ത്തിച്ചതായി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എന്‍ ഭാസ്‌കരന്‍ കോടതിയില്‍ വാദിച്ചു. പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രോക്യൂഷന്‍ വാദം അംഗീകരിച്ച കോടതി പ്രതിക്കെതിരെയുള്ള കുറ്റങ്ങള്‍ സംശയങ്ങള്‍ക്കതീതമായി തെളിയിക്കപ്പെട്ടെന്നും പത്തുവര്‍ഷം കഠിനതടവിന് ശിക്ഷിക്കുകയുമായിരുന്നു. പൊതുമുതല്‍ നശിപ്പിച്ചതിന് അയ്യായിരം രൂപ പിഴയും വിധിച്ചു. ജഡ്ജി എസ് മലര്‍വിഴിയാണ് ശിക്ഷ വിധിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates