കാര്‍ കിണറ്റിലേക്ക് മറിഞ്ഞു; ഒരു കുടുംബത്തിലെ ഒന്‍പത് പേര്‍ക്ക് ദാരുണാന്ത്യം

മഹാരാഷ്ട്രയിലെ നാസിക്കിലെ ദിന്‍ഡോരിയില്‍ കാര്‍ റോഡരകിലെ കിണറ്റിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്
nine people killed after a car plunged into well in Nashik, rescue operations underway
അപകടത്തില്‍പ്പെട്ടയാളെ ആശുപത്രിയിലെത്തിക്കുന്നു
Updated on
1 min read

മുംബൈ: നാസിക്കിലെ ദിന്‍ഡോരിയില്‍ കാര്‍ റോഡരകിലെ കിണറ്റിലേക്ക് മറിഞ്ഞ് ഒമ്പത് പേര്‍ മരിച്ചു. മരിച്ചവരെല്ലാം ഒരു കുടുംബത്തിലെ അംഗങ്ങളാണെന്ന് പൊലീസ് പറഞ്ഞു. വെളളിയാഴ്ച രാത്രി പത്തുമണിയോടെയായിരുന്നു അപകടം.

മരിച്ചവരില്‍ അഞ്ചുപേരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. സുനില്‍ ദത്തു ദര്‍ഗോഡെ, രാഖി സുനില്‍ ദര്‍ഗോഡെ, ഉഷ അനില്‍ ദര്‍ഗോഡെ, ശ്രദ്ധ അനില്‍ ദര്‍ഗോഡെ, ശ്രാവണി അനില്‍ ദര്‍ഗോഡെ എന്നിവരെയാണ് തിരിച്ചറിഞ്ഞിട്ടുള്ളത്. മറ്റുള്ളവരെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ തുടരുന്നതായും പൊലീസ് പറഞ്ഞു

nine people killed after a car plunged into well in Nashik, rescue operations underway
ഇന്ധന പ്രതിസന്ധി: ഒരു കപ്പല്‍ കൂടി ഇന്ത്യന്‍ തീരത്തേക്ക്, ഏഴാമത്തെ എല്‍പിജി ടാങ്കര്‍

ദിന്‍ഡോരി താലൂക്കിലെ ഇന്‍ഡോര്‍ ഗ്രാമവാസികളാണ് അപകടത്തില്‍പ്പെട്ട കുടുംബമെന്നാണ് വിവരം. നിയന്ത്രണം നഷ്ടമായ മാരുതി കാര്‍ റോഡരികിലെ കിണറ്റിലേക്ക് പതിക്കുകയായിരുന്നു. ഒരു സ്വകാര്യ കോച്ചിങ് ക്ലാസ് സംഘടിപ്പിച്ച ചടങ്ങില്‍ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്നു കുടുംബം എന്നാണ് വിവരം. ദേശീയ ദുരന്ത നിവാരണ സേന സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. സംഭവസ്ഥലത്ത് തടിച്ചുകൂടിയ വന്‍ ജനക്കൂട്ടം രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമുണ്ടാക്കി.

nine people killed after a car plunged into well in Nashik, rescue operations underway
ബിഹാറില്‍ വിഷമദ്യദുരന്തം; മരണം അഞ്ചായി; 12 പേര്‍ അറസ്റ്റില്‍; അന്വേഷണത്തിന് പ്രത്യേക സംഘം

വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്ന് ദിന്‍ഡോരി പൊലീസ് അറിയിച്ചു.

nine people killed after a car plunged into well in Nashik, rescue operations underway

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com