

ന്യൂഡല്‍ഹി: സുപ്രീംകോടതിയ്ക്കും ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയ്ക്കുമെതിരായ വിമര്‍ശനത്തില്‍ ബിജെപി എംപി നിഷികാന്ത് ദുബെയ്‌ക്കെതിരെ ഹര്‍ജി ഫയല്‍ ചെയ്യാന്‍ കോടതിയുടെ അനുമതി ആവശ്യമില്ലെന്ന് സുപ്രീംകോടതി. ജസ്റ്റിസുമാരായ ബി ആര്‍ ഗവായ്, അഗസ്റ്റിന്‍ ജോര്‍ജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ച് മുമ്പാകെയാണ് പരാതിക്കാരന്റെ അഭിഭാഷകന്‍, നിഷികാന്ത് ദുബെ എംപിക്കെതിരെ കോടതി അലക്ഷ്യ ഹര്‍ജി സമര്‍പ്പിക്കാന്‍ അനുമതി നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ചത്.
എന്നാല്‍ ഹര്‍ജി ഫയല്‍ ചെയ്യുന്നതിന് തങ്ങളുടെ അനുമതി ആവശ്യമില്ലെന്ന് ജസ്റ്റിസ് ഗവായ് പറഞ്ഞു. വിഷയത്തില്‍ പരാതിക്കാരന്‍ അറ്റോര്‍ണി ജനറലിന്റെ അനുമതി തേടണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ രാഷ്ട്രപതിക്കും ഗവര്‍ണര്‍മാര്‍ക്കും സമയപരിധി നിശ്ചയിച്ച സുപ്രീംകോടതി വിധിയെയാണ് നിഷികാന്ത് ദുബെ വിമര്‍ശിച്ചത്. സുപ്രീംകോടതി നിയമങ്ങള്‍ നിര്‍മ്മിക്കുകയാണെങ്കില്‍, ഇനി പാര്‍ലമെന്റും സംസ്ഥാന നിയമസഭകളും അടച്ചു പൂട്ടണമെന്ന് നിഷികാന്ത് ദുബെ അഭിപ്രായപ്പെട്ടു.
മതസ്പര്‍ദ്ധ അടക്കം രാജ്യത്ത് വളര്‍ത്തുന്നത് സുപ്രീംകോടതിയും ചീഫ് ജസ്റ്റിസുമാണ്. തന്റെ അധികാരപരിധി മറികടന്നാണ് സുപ്രീംകോടതി നീങ്ങുന്നത്. രാജ്യത്ത് നടക്കുന്ന സിവില്‍ യുദ്ധത്തിനെല്ലാം കാരണം ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയാണെന്നും ബിജെപി എംപി ആരോപിച്ചിരുന്നു. വിവാദ പരാമര്‍ശത്തില്‍ നിഷികാന്ത് ദുബെയ്‌ക്കെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് സുപ്രീംകോടതി അഭിഭാഷകന്‍ അനസ് തന്‍വീര്‍ അറ്റോണി ജനറലിന് കത്തയച്ചിരുന്നു. വിവാദ പ്രസ്താവനയില്‍ ദുബെയ്‌ക്കെതിരെ സുപ്രീംകോടതി സ്വമേധയ കേസെടുക്കണമെന്ന് പ്രതിപക്ഷ പാര്‍ട്ടികളും ആവശ്യപ്പെട്ടിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates