കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്ക് വധഭീഷണി; അന്വേഷണം

സംഭവത്തില്‍ ഡല്‍ഹി പൊലീസ് അന്വേഷണം ആരംഭിച്ചു.
നിതിന്‍ ഗഡ്കരി, ഫയൽ ചിത്രം
നിതിന്‍ ഗഡ്കരി, ഫയൽ ചിത്രം
Updated on
1 min read


ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിക്ക് നേരെ ഫോണിലൂടെ അജ്ഞാതന്റെ വധഭീഷണി. ഇന്നലെ രാത്രിയാണ് അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിലെ ടെലിഫോണില്‍ ഭീഷണി കോള്‍ വന്നത്. സംഭവത്തില്‍ ഡല്‍ഹി പൊലീസ് അന്വേഷണം ആരംഭിച്ചു.

മന്ത്രിയുടെ ജീവനക്കാരില്‍ നിന്ന് വധഭീഷണി കോളുകളെ കുറിച്ച് വിവരം ലഭിച്ചതായും വിശദാംശങ്ങള്‍ പരിശോധിച്ചുവരികയാണെന്നും ഡല്‍ഹി പൊലീസ് അറിയിച്ചു. ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് നിതിന്‍ ഗഡ്കരിയുടെ ഓഫീസിലേക്ക് വധഭീഷണി കോള്‍ വരുന്നത്.

ജനുവരിയില്‍ മഹാരാഷ്ട്രയിലെ അദ്ദേഹത്തിന്റെ വസതിയിലേക്കും ഓഫീസിലേക്കും ഇത്തരം കോളുകള്‍ വന്നിരുന്നു. കര്‍ണാട ബെലഗാവി സ്വദേശിയായിരുന്നു അന്ന് ഭീഷണി കോള്‍ വിളിച്ചത്.

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com